Sections

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ക്ക് അപേക്ഷിക്കാം

Saturday, Sep 17, 2022
Reported By MANU KILIMANOOR

മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കും


കേന്ദ്ര സര്‍ക്കാറിന്റെ എ.ഡി.ഐ.ഡി. സ്‌കീം പ്രകാരം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സി.എസ്.സി. രജിസ്‌ട്രേഷന് അപേക്ഷിക്കാം. പദ്ധതി വഴി ശാരീരിക/ചലന പരിമിതി, കേള്‍വി/കാഴ്ച /ബുദ്ധി പരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.അപേക്ഷകര്‍ 40% കുറയാതെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുളളവരും ഇന്‍ഡ്യന്‍ പൗരത്വമുള്ളവരും പ്രതിമാസ വരുമാനം 22500 രൂപയില്‍ കവിയാത്തവരുമായിരിക്കണം.

ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് അഡ്രസ്സ് തെളിയിക്കുന്നതിന് ആധാര്‍ /വോട്ടര്‍ കാര്‍ഡ് /റേഷന്‍ കാര്‍ഡ് /ഡ്രൈവിങ്ങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം സി.എസ്.സി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തണം. മുമ്പ് സഹായ ഉപകരണങ്ങള്‍ കൈപറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസ്യമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0484 2425377


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.