- Trending Now:
കേരളത്തില്‍ വളരെയധികം സംരംഭകര്‍ നല്ല രീതിയില്‍ വിജയകരമായി ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്
സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ മൂലധനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ സംരംഭകര്‍ക്ക് ഏറെ ആശ്വാസമാകുമല്ലേ? ഇത്തരത്തില്‍ സംരംഭം ആരംഭിക്കുവാനായി ഒരു ഈടുമില്ലാതെ സബ്‌സിഡി അടക്കം വായ്പ സഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രൈംമിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം(പിഎംഇജിപി).
ചെറിയ സംരംഭങ്ങളിലൂടെ തൊഴില്‍ സൃഷ്ടിക്കാനുള്ള ഈ കേന്ദ്ര പദ്ധതിയുടെ ഉത്തരവാദിത്തം ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിനാണ്. നടപ്പാക്കുന്നത് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷനും (കെവിഐസി), വായ്പകള്‍ നല്‍കുന്നത് ബാങ്കുകളുമാണ്. കേരളത്തില്‍ വളരെയധികം സംരംഭകര്‍ നല്ല രീതിയില്‍ വിജയകരമായി ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട് .
ഇതാ സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണയുമായി ഒരു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി... Read More
സംസ്ഥാന തലത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകള്‍, സംസ്ഥാന കെവിഐ ബോര്‍ഡുകള്‍ (കെവിഐബി), ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ (ഡിഐസി), ബാങ്കുകള്‍ എന്നിവയാണ്. മുന്നൂറ്റന്‍പതോളം മാതൃകാ റിപ്പോര്‍ട്ടുകള്‍ കെവിഐസി സൈറ്റിലുണ്ട് . അത് പുതിയ സംരംഭകര്‍ക്കു മാര്‍ഗനിര്‍ദേശമായി ഉപയോഗിക്കാം.
18 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്സ് വിജയം ആണ്. സ്ഥാപനങ്ങളാണെങ്കില്‍ അവ സൊസൈറ്റീസ് റജിസ്‌ട്രേഷന്‍ ആക്ട് 1860 പ്രകാരം ഉള്ളതായിരിക്കണം. സഹകരണ സ്ഥാപനങ്ങള്‍ (ഉല്‍പാദനവുമായി ബന്ധപ്പെട്ടവ), ചാരിറ്റബിള്‍ ട്രസ്റ്റ്, സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്.
പ്രവാസികള്‍ക്കായി കുടുംബശ്രീ മുഖേന നോര്‍ക്കയുടെ സഹായി പദ്ധതികള്‍... Read More
പിഎംഇജിപി സവിശേഷതകള്‍
1.പുതിയ യൂണിറ്റുകള്‍ക്കു മാത്രമേ പിഎംഇജിപി പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയുള്ളൂ. ആദ്യ വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് പുനരുദ്ധാരണത്തിന് രണ്ടാമത്തെ വായ്പയ്ക്ക് അവസരം ഉണ്ടായിരിക്കും.
2. തിരഞ്ഞെടുത്ത പദ്ധതിക്ക് പരമാവധി വായ്പ സേവന മേഖലയില്‍ 10 ലക്ഷം രൂപയും ഉല്‍പാദനമേഖലയില്‍ 25 ലക്ഷം രൂപയുമായിരിക്കും.
3. വായ്പയുടെ തിരിച്ചടവു കാലാവധി, ഏറ്റെടുക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയായിരിക്കും.
4. ജനറല്‍ കാറ്റഗറിയാണെങ്കില്‍ പ്രോജക്ട് തുകയുടെ 10 ശതമാനവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രോജക്ട് തുകയുടെ 5 ശതമാനവും സ്വന്തം നിലയില്‍ മുതല്‍ മുടക്കുണ്ടായിരിക്കണം
5. സബ്‌സിഡി ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണമാണ്. ജനറല്‍ വിഭാഗം അപേക്ഷകര്‍ക്ക് പദ്ധതിത്തുകയുടെ 15% (നഗരമേഖല), 25% (ഗ്രാമം) എന്നിങ്ങനെയാണു സര്‍ക്കാര്‍ നല്‍കുക. വിവിധ ദുര്‍ബല വിഭാഗങ്ങള്‍ക്ക്/വനിതകള്‍ക്ക് 25% (നഗരമേഖല), 35% (ഗ്രാമം) എന്നിങ്ങനെ.
6. വസ്തുവകകള്‍ ഈടു നല്‍കേണ്ടതില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ സിജിടിഎസ്എംഇ സ്‌കീം കവര്‍ ഉണ്ടായിരിക്കും .
7. വായ്പയ്ക്ക് അര്‍ഹരായവര്‍ സംരംഭകത്വ വികസന പരിശീലനം പൂര്‍ത്തീകരിച്ചിരിക്കണം. പ്രോജക്ട് തുക 5 ലക്ഷത്തിനു മുകളില്‍ വരുന്നവര്‍ക്ക് 10 പ്രവൃത്തി ദിനങ്ങളിലെ പരിശീലനവും 5 ലക്ഷത്തിനു താഴെ വരുന്നവര്‍ക്ക് 6 പ്രവൃത്തി ദിനങ്ങളിലെ പരിശീലനവും നിര്‍ബന്ധമാണ്. പരിശീലനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.