- Trending Now:
സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു
കാര്‍ഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. പിഎം കിസാന്‍ സമ്മാന്‍ വേദിയിലാണ് കാര്‍ഷിക സംരംഭകര്‍ക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയത്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും DPIIT-യും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉള്‍കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാര്‍ട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോര്‍ട്ടല്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
കാര്‍ഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളില്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍സിച്ചും (ICAR) കൃഷി മന്ത്രാലയവും ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ വളര്‍ത്താനുള്ള പരിശ്രമത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.