Sections

സിമന്റ് വില വീണ്ടും കൂടും; ചാക്കിന് 15 രൂപ വരെ ഉയര്‍ത്താന്‍ സാധ്യത

Tuesday, Dec 06, 2022
Reported By admin
cement

ഒരു ചാക്ക് സിമന്റിന് പത്ത് മുതല്‍ 15 രൂപ വരെ കൂട്ടാനാണ് കമ്പനികള്‍ ആലോചിക്കുന്നത്

 

ചെന്നൈ: സിമന്റിന് വീണ്ടും വില കൂട്ടാനുള്ള തയ്യാറെടുപ്പുകളുമായി കമ്പനികള്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ചാക്കിന് 16 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചാക്കിന് ആറ് മുതല്‍ ഏഴ് രൂപ വരെ കൂട്ടി. പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. 

ഇത്തവണ ഒരു ചാക്ക് സിമന്റിന് പത്ത് മുതല്‍ 15 രൂപ വരെ കൂട്ടാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. രാജ്യത്ത് വടക്കു കിഴക്കന്‍ മേഖലകളേയും ദക്ഷിണേന്ത്യയിലുമായിരിക്കും സിമന്റിന്റെ വില കാര്യമായി ഉയരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറ്റിടങ്ങളില്‍ വില വര്‍ധനയുണ്ടാകില്ല.

അടുത്ത ദിവസങ്ങളില്‍ തന്നെ പുതുക്കിയ വില സംബന്ധിച്ച് കമ്പനികള്‍ തീരുമാനം പുറത്തുവിടും. സിമന്റ് വില ഉയരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളേയും അത് സാരമായി തന്നെ ബാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.