Sections

അശോക് ലേയ്‌ലൻഡിൻറെ ഡ്രീം ഡ്രൈവ് കൊച്ചിയിലെത്തി

Friday, Aug 11, 2023
Reported By Admin
Ashok Leyland

കൊച്ചി: അശോക് ലേയ്ലൻഡിൻറെ 75ാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള ഡ്രീം ഡ്രൈവിൻറെ ഭാഗമായി കമ്പനിയുടെ ബഡാദോസ്ത് & അവ്താർ 4825 വാഹനങ്ങൾ കൊച്ചിയിലെത്തി. ബെംഗളൂരുവിൽ നിന്ന് തുടങ്ങിയ ഡ്രീം ഡ്രൈവാണ് കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് തിരുവനതപുരത്തേക്ക് നീങ്ങുന്ന ഡ്രീം ഡ്രൈവ് മധുരൈ, ട്രിച്ചി, കോയമ്പത്തൂർ, ശങ്കഗിരി, നാമക്കൽ, സേലം, വെല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തമിഴ്നാട് എന്നൂരിലെ മാനുഫാക്ചറിങ് ഫാക്ടറിയിൽ സമാപിക്കും.

ആകെ 10 വാഹനങ്ങളാണ് ഡ്രീം ഡ്രൈവിലുണ്ടാവുക. അഞ്ച് വ്യത്യസ്ത റൂട്ടുകളിലായി രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ഡ്രൈവ് ബെംഗളൂരു, മുംബൈ, ജമ്മു, കൊൽക്കത്ത, ദിബ്രുഗഡ് എന്നിവിടങ്ങളിൽ നിന്നാണ് ആരംഭിച്ചത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അശോക് ലേയ്ലൻഡിൻറെ നിർമാണ പ്ലാൻറുകളിൽ ഡ്രീം ഡ്രൈവ് അവസാനിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.