- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് സ്പോർട്ഡ്രൈവ് ശ്രേണിയിൽ മൂന്ന് നൂതന ടയർ ഫീച്ചറുകൾ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. പുതിയ മാറ്റത്തോടെ കാം (CALM) സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 300 കി.മീ കൂടുതൽ വേഗത കൈകാര്യം ചെയ്യാൻ കഴിവുള്ള റൺ-ഫ്ലാറ്റ് ടയറുകളും (ആർഎഫ്ടി), 21 ഇഞ്ച് ഇസഡ്ആർ റേറ്റഡ് ടയറുകളും നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ ടയർ നിർമാതാവെന്ന നേട്ടവും സിയറ്റ് സ്വന്തമാക്കി.
അൾട്രാ-ഹൈപെർഫോമൻസ്, ലക്ഷ്വറി-ഫോർവീലർ വിഭാഗത്തിൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ സാങ്കേതിക ഫീച്ചറുകൾ ഇന്ത്യയുടെ ഓട്ടോമോട്ടീവ് നിർമാണ ശേഷിയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. ജർമനിയിലെ പ്രമുഖ അന്താരാഷ്ട്ര ഓട്ടോമോട്ടീവ് സൗകര്യങ്ങളിൽ പരീക്ഷണം പൂർത്തിയാക്കിയ സിയറ്റിന്റെ ഏറ്റവും പുതിയ ടയർ ഫീച്ചറുകൾ, പ്രകടനത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരവും ഉറപ്പാക്കുന്നുണ്ട്.
അൾട്രാലക്ഷ്വറി, ഹൈ-പെർഫോമൻസ് കാറുകൾക്കും എസ്യുവികൾക്കും വേണ്ടി രൂപകൽപന ചെയ്തവയാണ് ഹൈ പെർഫോമൻസ് സ്പോർട്ഡ്രൈവ് ശ്രേണി.
മണിക്കൂറിൽ 300 കി.മീറ്ററിൽ കൂടുതൽ വേഗത കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്തതാണ് ഇസഡ്ആർ റേറ്റഡ് ടയറുകൾ. റോഡ് ശബ്ദം കുറയ്ക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് കാം സാങ്കേതികവിദ്യ രൂപകൽപന ചെയ്തിരിക്കുന്നത്. റൺഫ്ലാറ്റ് ടയറുകൾ പഞ്ചറിന് ശേഷവും സുരക്ഷയും ഈടും മനസമാധാനത്തോടെയുള്ള ഡ്രൈവിങും ഉറപ്പാക്കും.
ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, പൂനെ, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബെംഗളൂരു, തമിഴ്നാട്, കോയമ്പത്തൂർ, മധുര, കേരളം, ഹൈദരാബാദ്, ഗുവാഹത്തി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന വിപണികളിൽ സിയറ്റിന്റെ പുതിയ പ്രീമിയം ടയർ ശ്രേണി ഏപ്രിൽ മുതൽ ലഭ്യമാകും. 15000 രൂപ മുതൽ 20000 രൂപ വരെയാണ് റൺഫ്ലാറ്റ് ടയറുകളുടെ വില. 25000 രൂപ മുതൽ 30000 രൂപ വരെയാണ് 21 ഇഞ്ച് ഇസഡ്ആർ റേറ്റഡ് അൾട്രാ-ഹൈപെർഫോമൻസ് കാം ടെക്നോളജി ടയറുകളുടെ വില.
ആഡംബര വാഹന ഉടമകൾക്കും ഉയർന്ന പ്രകടനമുള്ള വാഹന ഉടമകൾക്കും സുരക്ഷ, സുഖസൗകര്യങ്ങൾ, പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നൂതനാശയങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് സിയറ്റ് എംഡിയും സിഇഒയുമായ അർണബ് ബാനർജി പറഞ്ഞു. റൺ-ഫ്ലാറ്റ് ടയറുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടയർ എഞ്ചിനീയറിങിലെ മികവ് നേടാനുള്ള തങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് സിയറ്റിന്റെ ഏറ്റവും പുതിയ ആശയങ്ങളെന്ന് സിയറ്റ് സിഎംഒ ലക്ഷ്മി നാരായണൻ ബി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.