- Trending Now:
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ അധിഷ്ഠിത മൊബൈൽ ഫോണുകളെ വാണിജ്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് ഭീമനായ ഗൂഗിളിന് കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1337 കോടി രൂപ പിഴ ചുമത്തി. ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തി.ഗൂഗിളിന്റേതാണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിൾ അവരുടെ ആപ്പുകളും നിർമാണ വേളയില്‍ മൊബൈൽ ഫോണിൽ ഉൾപ്പെടുത്താറുണ്ട്. ഇങ്ങനെ സേർച്ച് ആപ്, വിജറ്റ്, ക്രോം ബ്രൗസർ എന്നിവ ആൻഡ്രോയിഡ് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ സേർച് എഞ്ചിൻ ഡീഫോൾട്ടാക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നുവെന്ന് 2019ൽ കോംപറ്റീഷൻ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സേർച്ച് എഞ്ചിൻ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ഗൂഗിള്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.