- Trending Now:
വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കൂട്ടത്തില്‍ നിന്ന് ഗിഫ്റ്റ് കാര്‍ഡുകള്‍,വൗച്ചറുകള്‍,മൈലേജ് പോയിന്റുകള്‍,റിവാര്‍ഡ് പോയിന്റുകള്‍,ലോയല്‍റ്റി കാര്‍ഡുകള്‍ എന്നിവ ഒഴിവാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ടാക്‌സസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.ഈ ബജറ്റില്‍ അവതരിപ്പിച്ച ക്രിപ്‌റ്റോകറന്‍സികള്‍,നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ തുടങ്ങിയ വിഡിഎകള്‍ക്ക് ബാധകമായ നികുതിയ ഈ ഉത്പന്നങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
സാധനങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ സ്വീകരിക്കുന്നതിനോ ഉപയോഗിക്കുന്ന ഗിഫ്റ്റ് കാര്‍ഡോ വൗച്ചറുകളോ ഈ ഇളവില്‍ ഉള്‍പ്പെടുമെന്നും സിബിഡിറ്റി അറിയിച്ചു.വെബ്‌സൈറ്റിലേക്കോ പ്ലാറ്റ്‌ഫോമിലേക്കോ മറ്റേതെങ്കിലുമൊരു ആപ്ലിക്കേഷനിലേക്കോ ഉള്ള സബ്‌സ്‌ക്രിപ്ഷനും ഇതില്‍പ്പെടും.ഇവയെല്ലാം വെര്‍ച്വല്‍ അസറ്റ് ക്ലാസില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നവയാണെന്നാണ് പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്.ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ബാധകമായ പുതിയ നികുതി വ്യവസ്ഥ കേന്ദ്രം പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.