Sections

13-ാമത് കാവിൻകെയർ ഇന്നൊവേഷൻ അവാർഡ് 2024 നാമനിർദ്ദേശങ്ങൾ കാവിൻകെയർ-എംഎംഎ ക്ഷണിച്ചു

Wednesday, Jun 12, 2024
Reported By Admin
CavinKare-MMA Invites Nominations for the 13th Edition of the ChinniKrishnan Innovation Awards 2024

  • നൂതനമായ ബിസിനസ് മോഡലുകളും 2022-23 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഇല്ലാത്തതുമായ സ്റ്റാർട്ട്അപ്പുകൾക്കും എംഎസ്എംഇകൾക്കും അപേക്ഷിക്കാം

ദേശീയം, 2024 ജൂൺ 11: മദ്രാസ് മാനേജ്മെന്റ് അസോസിയേഷനുമായി (എംഎംഎ) ചേർന്ന് കാവിൻകെയർ നൽകുന്ന 13-ാമത് ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ് 2024-ലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപയിൽ കൂടാത്ത വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് https://ckinnovationawards.in/ -ൽ അപേക്ഷിക്കാം അല്ലെങ്കിൽ +91 97899 60398-ൽ ഒരു മിസ്ഡ് കോൾ നൽകാം. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി 2024 ജൂലൈ 8 ആണ്. പരേതനായ മിസ്റ്റർ ചിന്നികൃഷ്ണന്റെ നിർണായകമായ ഇന്നോവേഷനുകളെ സ്മരിക്കുന്ന ഈ അവാർഡ് സ്റ്റാർട്ടപ്പുകളേയും മധ്യ-വലിപ്പമുള്ള കമ്പനികളേയും അവരുടെ സവിശേഷമായതും പ്രഭാവം സൃഷ്ടിച്ചതുമായ ഇന്നോവേഷനേയും സമൂഹത്തിന് നൽകിയ ഗണ്യമായ സംഭാവനകളേയും അംഗീകരിക്കാൻ ലക്ഷ്യമിടുന്നു.

കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ് അനന്യമായതും പ്രഭാവം സൃഷ്ടിക്കുന്നതുമായ ഉൽപന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങളെ അംഗീകരിക്കുന്നതിനായി മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി സംരംഭകത്വ മികവിനെ ആഘോഷിക്കുന്നു. സവിശേഷത, വളരാനുള്ള കഴിവ്, സുസ്ഥിരത എന്നിവയ്ക്കൊപ്പം ഇന്നോവേഷനുകളുടെ സാമൂഹിക ഗുണങ്ങളിലും ഈ അവാർഡുകൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു. വിജയികൾക്ക് 1 ലക്ഷം രൂപയുടെ കാഷ് സമ്മാനത്തിനൊപ്പം വിപണനം, ഫൈനാൻസ്, രൂപകൽപന, പാക്കേജിങ്, പേറ്റന്റ് അപേക്ഷ, ആർ&ഡി, മനുഷ്യ വിഭവശേഷി എന്നിവയിൽ സമഗ്രമായ പിന്തുണയും ലഭിക്കും.

സാഷെ വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന പരേതനായ ആർ. ചിന്നികൃഷ്ണന്റെ ഓർമ്മയ്ക്കായി കാവിൻകെയർ ഏർപ്പെടുത്തിയിട്ടുള്ള കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ് വർഷം തോറും നൽകുന്നു. 2011-ൽ ശ്രീ ആർ. ചിന്നികൃഷ്ണന്റെ മകനായ മിസ്റ്റർ സി.കെ. രംഗനാഥൻ, കാവിൻകെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും, ഏർപ്പെടുത്തിയ കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ് ഇതുവരെ വിവിധ വിഭാഗങ്ങളിലായി 50-ൽ അധികം സംരംഭകരുടെ സംരംഭകത്വ മികവിനെ ആദരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.