Sections

വിശേഷ നേട്ടങ്ങൾ കൈവരിക്കുന്ന വികലാംഗർക്ക് നൽകുന്ന 23-ാമത് കാവിൻകെയർ എബിലിറ്റി അവാർഡുകൾ 2025ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Monday, Oct 14, 2024
Reported By Admin
CavinKare Ability Awards 2025 nominations for individuals with disabilities

ഇന്ത്യയിലാകമാനമുള്ള വികലാംഗർ 2024 നവംബർ 8-ാം തീയ്യതി വെള്ളിയാഴ്ചയ്ക്കുള്ളിൽ നാമനിർദ്ദേശം ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കാവിൻകെയറും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് 2025-ലെ കാവിൻകെയർ എബിലിറ്റി അവാർഡുകളുടെ 23-ാം പതിപ്പ് ആഘോഷിക്കുന്നതിന് തയ്യാറെടുക്കുന്നു. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്ത വൈകല്യമുള്ള വ്യക്തികൾ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് നൽകുന്ന ഈ അവാർഡുകൾ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു; ദി കാവിൻകെയർ എബിലിറ്റി അവാർഡ് ഫോർ എമിനൻസ്, ദി കാവൻകെയർ എബിലിറ്റി മാസ്റ്ററി അവാർഡുകൾ. 2003-ൽ സ്ഥാപിതമായതു മുതൽ, കാവിൻകെയർ എബിലിറ്റി അവാർഡുകൾ കഴിഞ്ഞ 22 വർഷത്തിനിടെ പ്രചോദനാത്മകമായ നേട്ടം കൈവരിച്ച 95 വ്യക്തികളെ ആദരിച്ചിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ സ്വപ്നങ്ങളെ നിശ്ചയദാർഢ്യത്തോടെ പിന്തുടരുന്നതിനുള്ള പരമ്പരാഗത തടസ്സങ്ങൾ തകർത്ത് മുന്നേറിയവരാണ്. ഈ ബഹുമതി അർഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, 2024 നവംബർ 8 വെള്ളിയാഴ്ചയ്ക്കുള്ളിൽ അവരുടെ നോമിനേഷൻ സമർപ്പിക്കുക. ഓൺലൈൻ നാമനിർദ്ദേശ ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കും www.abilityfoundation.org അല്ലെങ്കിൽ www.cavinkare.com സന്ദർശിക്കുക

കാവിൻകെയർ എബിലിറ്റി അവാർഡുകൾ വികലാംഗരുടെ മികച്ച നേട്ടങ്ങളെ ആഘോഷിക്കുന്നു. ഇന്ത്യയിലുടനീളം മികവുകളുടെ മാതൃക സൃഷ്ടിച്ച അവരുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നു. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും അവരുടെ പ്രചോദനാത്മകായ വിജയങ്ങളെ ആദരിക്കുന്നതിനായി ഒരു പ്രശസ്തി പത്രവും ലഭിക്കും.

നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന്, വികലാംഗരുടെ അവകാശ നിയമം, 2016 നിർവചിച്ചിരിക്കുന്ന പ്രകാരം വൈകല്യമുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം അപേക്ഷിക്കുന്ന വ്യക്തി, കൂടാതെ അവർ തിരഞ്ഞെടുത്ത മേഖലയിലെ മികവ് പുലർത്തിയിരിക്കണം.

ഒരു വ്യക്തിക്ക് ഒരു വിഭാഗത്തിൽ മാത്രം നാമനിർദ്ദേശം സമർപ്പിക്കാൻ സാധിക്കകയുള്ളു. നാമനിർദ്ദേശം ചെയ്യുന്ന വ്യക്തിക്ക് സ്വമേധയോ മറ്റൊരു വ്യക്തി വഴിയോ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഷോർട്ട് ലിസ്റ്റിങ്, അഭിമുഖങ്ങൾ, പ്രതിനിധികളുടെ സ്ഥല സന്ദർശനങ്ങൾ, ബഹുമാനപ്പെട്ട ജൂറിയുടെ അന്തിമ തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കോ നോമിനേഷൻ സമർപ്പിക്കാനോ www.abilityfoundation.org അല്ലെങ്കിൽ www.cavinkare.com സന്ദർശിക്കുക, അല്ലെങ്കിൽ +918939675544 എന്ന നമ്പറിൽ വിളിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.