Sections

കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Sunday, Jun 30, 2024
Reported By Soumya
Causes and warning signs of coccydynia, or tailbone pain.

ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേർന്ന് കടുത്ത വേദനയാണ് പലർക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴൊക്കെ ഗുരുതരമായേക്കാവുന്ന ഒന്നാണ് ഇത്. നട്ടെല്ലിന്റെ ഏറ്റവും താഴെയായി പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന അസ്ഥിയുടെ വേദനയാണിത്. കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ എന്ന പേരിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗം.

പല കാരണങ്ങളാൽ കോക്സിഡൈനിയ ഉണ്ടാകും. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗർഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ൽ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. ഇങ്ങനെ ഉണ്ടാകുമ്പോൾ ഇരിക്കുമ്പോഴും ഇരുന്നിട്ട് എണീക്കുമ്പോഴും അതികഠിനമായ വേദന ഉണ്ടാകും. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും ബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഇതേ വേദന ഉണ്ടാകാറുണ്ട്. ടൈൽ ബോണിന് വേദന ഉണ്ടാകാറുണ്ട് അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ൽ ബോണിന് സമ്മർദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കിൽ ടെയ്ൽ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോൾ എല്ലുകളിലേക്ക് സമ്മർദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും. വീഴ്ചയുടെ തുടർച്ചയായും ഈ വേദന വരാറുണ്ട്. കുളിമുറിയിലോ മറ്റോ ചറക്കി പ്രഷ്ഭാഗം ഇടിച്ച് വീഴുമ്പോൾ ടെയ്ൽ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം. കൂടാതെ ടെയ്ൽ ബോണിനോടു ചേർന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരിൽ ത്വക്കിലൂട പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളിൽ നട്ടെല്ലിനുണ്ടാകുന്ന അർബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചിലർക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയിൽ ഇരുന്നാൽ, അമിതമായ സമർദം ടെയ്ൽബോണിന് അനുഭവപ്പെടാം. അതിനാൽ ചികിൽസയുടെ ആദ്യ പടി ശരിരായ രീതിയിൽ ഇരിക്കാനുള്ള പരിശീലനമാണ്.
  • ഇത്തരം വേദനയുള്ളവർ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടിൽ, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തിൽ ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നിൽക്കുകയോ നടക്കുകയോ ചെയ്യാൻ ശ്രമിക്കണം.
  • ടെയ്ൽ ബോണിൽ വരുന്ന സമ്മർദം ഒഴിവാക്കാൻ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷൻ ചുരുങ്ങിയ ചെലവിൽ നമുക്ക് തന്നെ നിർമിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയിൽ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയിൽ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോൾ ടെയ്ൽ ബോൺ താഴെ തട്ടുന്നത് ഒഴിവാക്കാം.
  • വളരെ ചുരുക്കം ആളുകളിൽ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നിൽക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂർത്ത ഭാഗങ്ങൾ നീക്കാൻ സാധിക്കൂ. ഇതു വളരെ വിരളമാണ്.
  • മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നിൽക്കുന്ന വേദനകൾ നിസാരമായി കാണരുത് ഒരു വിദഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള എക്സ്റേ,സ്കാനിങ്, രക്ത പരിശോധന എന്നിവ നടത്തുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.