- Trending Now:
വീണ്ടുവിചാരമില്ലായ്മ, ക്ഷമയില്ലായ്മ, നിയന്ത്രണമില്ലായ്മ, ആരെയും പേടിക്കാതിരിക്കുക ഇതെല്ലാം കുട്ടികളിലെ എഡിഎച്ച്ഡി (ഹൈപ്പർ ആക്റ്റിവ്) അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത്തരക്കാർക്ക് അപകട സൂചന നൽകാനുള്ള തലച്ചോറിന്റെ കഴിവ് വളരെ കുറവാണ്. എടുത്തുചാടി ഓരോ കാര്യങ്ങളിൽ പ്രവർത്തിക്കും. ആ സമയങ്ങളിൽ കുട്ടിക്ക് പേടിയോ മറ്റു ചിന്തകളോ ഒന്നും ഉണ്ടാവില്ല. സിവിയർ ഹൈപ്പർ ആക്റ്റിവ് ആയ കുട്ടികളാണ് ഇങ്ങനെ. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിക്കില്ല. മാതാപിതാക്കളും മറ്റ് മുതിർന്നവരും വിചാരിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ഹൈപ്പർ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ. ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികൾക്ക് പഠന വൈകല്യം ഉണ്ടാകാം. ചില കുട്ടികൾക്ക് മാനസിക സമ്മർദ്ദവും ഉണ്ടാകാറുണ്ട്. പെട്ടെന്ന് ദേഷ്യം വരിക, പുകവലിയുടെ ഉപയോഗം, മയക്കു മരുന്ന് ഉപയോഗിക്കുക ഇത്തരത്തിലുള്ള ദുശീലങ്ങളും ചില കുട്ടികളിൽ ഉണ്ടാകാറുണ്ട്. അവരെ ഒരു കാരണവശാലും ഒറ്റപ്പെടുത്തരുത്. ചെറിയകാര്യങ്ങൾക്കു പോലും അഭിനന്ദിക്കുകയാണ് വേണ്ടത്. അവനിലെ വ്യക്തിയെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ചെറിയ ഏകാഗ്രതക്കുറവും ഉയർന്ന നിലയിലുള്ള ചുറുചുറുക്കും കുട്ടികളിൽ സാധാരണയാണ്. എന്നാൽ എഡിഎച്ച്ഡി കുട്ടികളിൽ ഇവയുടെ അളവ് സാധാരണയിലും അധികമായിരിക്കും. അവരുടെ പ്രവൃത്തികൾ സ്കൂളിലും വീട്ടിലും കളിസ്ഥലത്തും മറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലായിരിക്കും. അതവരുെട സൗഹൃദങ്ങളെപ്പോലും ബാധിക്കും. എന്നാൽ സ്കൂളിൽ പ്രശ്നക്കാരും വീട്ടിൽ നല്ല കുട്ടികളുമാണെങ്കിൽ അത് എഡിഎച്ച്ഡി ആവണമെന്നില്ല, അതുപോലെതന്നെ തിരിച്ചും.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.