Sections

കുഴിനഖത്തിന്റെ കാരണങ്ങളും വീടുകളിൽ തന്നെ ചെയ്യാവുന്ന പ്രതിവിധികളും

Thursday, Jul 25, 2024
Reported By Soumya
Causes and Home Remedies for nail infection

നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹരോഗികൾ, മറ്റ് കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റർജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. കുഴിനഖം മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ അറിയാം.

  • തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.
  • കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തിൽ പാദം മുങ്ങിയിരിക്കാൻ പാകത്തിൽ ചൂടുവെള്ളം എടുക്കുക. അതിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്തശേഷം കാൽ മുക്കി വയ്ക്കുക. കാൽ പുറത്തെടുത്ത് വിരലുകളിൽ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തിൽ ഒരു കപ്പ് ഉപ്പ് ചേർത്ത് അരമണിക്കൂർ കാൽ അതിൽ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.
  • വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖമുള്ള കാലുകൾ ദിവസത്തിൽ മൂന്നു നേരം കഴുകുക. അരമണിക്കൂർ നേരം വിനാഗിരി ലായനിയിൽ കാലുകൾ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.
  • വേപ്പെണ്ണയുടെ ആന്റിഫംഗൽ ഗുണങ്ങൾ നഖത്തിലെ പൂപ്പൽബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.
  • കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാ?ഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.