- Trending Now:
കേരളത്തില്‍ കര്‍ഷകരില്‍ ഭൂരിഭാഗവും ക്ഷീര കര്‍ഷകരാണ്.രോഗങ്ങളും അപകടങ്ങളും കാരണം കന്നുകാലികള്‍ മരണപ്പെട്ട് വലിയ തോതില്‍ കര്‍ഷകര്‍ക്ക് നഷ്ടം നേരിടുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.ഇങ്ങനെ കന്നുകാലികള്‍ക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് കൂടി ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും വിധത്തിലാണ് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷൂറന്‍സ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
ഈ പദ്ധതിപ്രകാരം ഉരുക്കളുടെ മരണം/ ഉല്‍പാദന-പ്രത്യുല്‍പാദനക്ഷമതാ നഷ്ടം എന്നിവ സംഭവിച്ചാല്‍ ഇന്‍ഷൂര്‍ ചെയ്യുന്ന മതിപ്പുവില ക്ലെയിം ആയി കര്‍ഷകന് ലഭിക്കും. കന്നുകാലികള്‍ക്കുളള പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം 2018-2019ലാണ് കര്‍ഷകനെയും ഉള്‍പ്പെടുത്തിയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ നടപ്പാക്കിയത്. ഗോസമൃദ്ധിയില്‍ അംഗമായ കര്‍ഷകന് അപകടമരണമോ, പൂര്‍ണ്ണമോ/ഭാഗികമോ ആയി അംഗവൈകല്യമോ സംഭവിച്ചാല്‍ പരമാവധി രണ്ട് ലക്ഷംരൂപ വരെ ക്ലെയിം ആയി നല്‍കുന്നു. മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസപ്രദവും കുറഞ്ഞ പ്രീമിയം നിരക്കുള്ളതുമാണ്.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഗോസമൃദ്ധി പദ്ധതിയുടെ ബജറ്റ് വിഹിതം 5 കോടി രൂപയില്‍ നിന്നും 6 കോടി രൂപയായി സംസ്ഥാന സര്‍ക്കാര്‍ വിപുലീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് 3567 പേര്‍ക്ക് ആകെ 17.66 കോടി രൂപ (17,66,72 500/രൂപ) ക്‌ളെയിം ആയി നല്‍കി കഴിഞ്ഞു. കോവിഡ് 19 സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ക്ഷീരസംഘം ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പ്രീമിയം തുകയുടെ ഒരു ഭാഗം സര്‍ക്കാരാണ് വഹിക്കുന്നത്. പദ്ധതിയില്‍ 52,847 വ്യക്തികളെ അംഗങ്ങളാക്കാനും 34,710 ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും സാധിച്ചുവെന്നത് വലിയ നേട്ടമാണ്. കേന്ദ്രസര്‍ക്കാരിന്റെ എല്‍.എല്‍.എം പദ്ധതിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
ക്ഷീരകര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ പരിരക്ഷ ഉറപ്പാക്കി ക്ഷീരസാന്ത്വനം സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സര്‍ക്കാര്‍ ധനസഹായത്തോടെ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത കന്നുകാലികള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ ദുരന്ത നിവാരണത്തിനായി വകയിരുത്തിയ കണ്ടിജന്‍സി ഫണ്ടില്‍ നിന്നാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാര നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയ കന്നുകാലികള്‍ ചത്തുപോയതിന്റെയും പാല്‍ ശുഷ്‌കമായതിന്റെയും ഫലമായി കടക്കെണിയിലാവുകയും ചെയ്യുന്നവരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.