Sections

ശമ്പളത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും; ജോലി, നന്നായി ഉറങ്ങണം| casper is hiring professional nappers

Wednesday, Aug 10, 2022
Reported By admin
job vacancy

'കാസ്പര്‍ സ്ലീപ്പേഴ്സ്' എന്നാണ് തസ്തികയ്ക്ക് പേരിട്ടിരിക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട യോഗ്യത നന്നായി ഉറങ്ങാന്‍ കഴിയണമെന്നതു തന്നെയാണ്

 

ഉറങ്ങാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്.ജോലിക്കിടയില്‍ പോലും ഉറങ്ങിപ്പോകുന്നവരാണെങ്കില്‍ അത്തരക്കാരെ തേടി മികച്ചൊരു ഓഫറുണ്ട്.ഉറങ്ങാന്‍ ഇഷ്ടമുള്ളവരെ തപ്പി നടക്കുകയാണ് ഒരു അമേരിക്കന്‍ കമ്പനി.അങ്ങനെ ഉറങ്ങാന്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇനി പങ്കുവെക്കുന്നത്. എത്രവേണമെങ്കിലും ഉറങ്ങിക്കോളൂ. അതിന് ശമ്പളവും തരാം. അമേരിക്കയിലെ പ്രമുഖ കിടക്ക നിര്‍മാതാക്കളായ കാസ്പര്‍ ആണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കൊണ്ട് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'കാസ്പര്‍ സ്ലീപ്പേഴ്സ്' എന്നാണ് തസ്തികയ്ക്ക് പേരിട്ടിരിക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട യോഗ്യത നന്നായി ഉറങ്ങാന്‍ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ് അതായത് ഏകദേശം 2,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

 ജോലി എന്താണെന്ന് വിവരിച്ച് കമ്പനി വിവരിച്ച കുറിപ്പ് ഇങ്ങനെയാണ്,പ്രധാനപ്പെട്ട ജോലി ഇതാണ് - കാസ്പറിന്റെ സ്റ്റോറുകളില്‍ പരമാവധി സമയം കിടന്നുറങ്ങണം. ഇനി വല്ലപ്പോഴും ഉറക്കമില്ലാത്ത സമയത്ത് കാസ്പര്‍ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് വിഡിയോ ചെയ്യണം. ടിക്ടോക് മാതൃകയിലുള്ള വിഡിയോ ആണ് കമ്പനി നിര്‍ദേശിക്കുന്നത്. ഇത് കാസ്പറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കും.

നന്നായി ഉറങ്ങാനുള്ള ശേഷി,എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം,ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത,ഏതു ഘട്ടത്തിലും ഉറങ്ങാനുള്ള ശേഷി.ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താല്‍പര്യം ഇതൊക്കെയാണ് യോഗ്യത. കൂടാതെ 18 വയസ് പൂര്‍ത്തിയായവര്‍ ആയിരിക്കണം ജോലിയ്ക്ക് അപേക്ഷിക്കുന്നത്. ന്യൂയോര്‍ക്കിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നുണ്ട്. പക്ഷെ അല്ലാത്തവര്‍ക്കും ജോലിയ്ക്ക് അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്.

ജോലിയുടെ സമയത്ത് ഉറങ്ങാന്‍ കമ്പനിയുടെ പ്രത്യേക പൈജാമ ലഭിക്കും. കൂടാതെ ശമ്പളത്തിനൊപ്പം കാസ്പറിന്റെ മറ്റു ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. പാര്‍ട്ടൈം ആയാകും ജോലിയുണ്ടാകുക.ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കാസ്പറിന്റെ വെബ്സൈറ്റില്‍ https://boards.greenhouse.io/casper/jobs/4440302?gh_jid=4440302 എന്ന ലിങ്കിലാണ് ജോലിയ്ക്കായി അപേക്ഷിക്കേണ്ടത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.