- Trending Now:
ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്‌ടെക്ക് കമ്പനിയാണ് ബൈജൂസ്
അടുത്തിടെ നടന്ന ആദായ നികുതി വകുപ്പിന്റെ തിരച്ചിലിന് ശേഷം കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ട് ബൈജൂസ്. കമ്പനി യുഎസിൽ കേസ് നേരിടുന്നതായി റിപ്പോർട്ടുകൾ. 120 കോടി ഡോളർ വായ്പാ കുടിശ്ശികയുണ്ടെന്നാരോപിച്ച് ഗ്ലാസ്ട്രസ്റ്റ് എന്ന കമ്പനിയാണ് കേസ് കൊടുത്തിരിക്കുന്നത് . ബൈജൂസ് ആൽഫ എന്ന കമ്പനിയാണ് കേസ് നേരിടുന്നത്. എന്നാൽ കമ്പനി ഇപ്പോൾ നിലവിലില്ലെന്നും ജീവനക്കാരില്ലെന്നും ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്.
വായ്പാ കുടിശ്ശിക നൽകാനുള്ളവരിൽ നിന്ന് 50 കോടി ഡോളർ മറച്ചെന്നാണ് പ്രധാന ആരോപണം. ഗ്ലാസ് ട്രസ്റ്റ് കമ്പനി വേഴ്‌സസ് റിജു രവീന്ദ്രൻ, 2023-0488, ഡെലവെയർ ചാൻസറി കോടതി (വിൽമിംഗ്ടൺ) എന്ന വിലാസത്തിലാണ് കേസ് ഫയൽ ചെയ്തത്. പിന്നീട് കോടതി രേഖകളിൽ നിന്ന് ഈ വിശദാംശങ്ങൾ തിരുത്തിയതിനാൽ വ്യവഹാരത്തിനുള്ള പ്രത്യേക കാരണങ്ങളും ഗ്ലാസ് ട്രസ്റ്റിൻറെ ലക്ഷ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സ്വന്തമായി യുപിഐ സേവനവുമായി സൊമാറ്റോ; പ്രത്യേകതകൾ ഇവയൊക്കെ... Read More
കോടതി വ്യവഹാരത്തിൽ വേഗത്തിലുള്ള നടപടികൾ ആവശ്യമുണ്ടോ എന്നറിയാൻടെലി ഫോണിക് ഹിയറിംഗ് നടത്തും എന്നാണ് സൂചന. ഹിയറിംഗിന്റെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കണമെന്ന ബൈജു രവീന്ദ്രന്റെ അഭ്യർത്ഥന ജഡ്ജി മോർഗൻ സൂൺ നിരസിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്‌ടെക്ക് കമ്പനിയാണ് ബൈജൂസ് എന്ന പേരിൽ ആണ് ബൈജൂസ് വായ്പകൾ സ്വീകരിച്ചത്.എഡ്ടെക് കമ്പനിക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും വാർഷിക സാമ്പത്തിക ഫലങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ സമയപരിധിയും വായ്പാ കരാർ വീണ്ടും പുതുക്കുന്നത് ചർച്ചചെയ്യാൻ കമ്പനികളെ പ്രേരിപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം എന്ന് റിപ്പോർട്ടുകളുണ്ട്. 2026-ൽ നൽകേണ്ട 120 കോടി ഡോളറിന്റെ ടേം ലോൺ പുനക്രമീകരിക്കാനുള്ള കമ്പനിയുടെ നിർദ്ദേശം വായ്പാ ദാതാക്കൾ നിരസിച്ചിരുന്നു. വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിനും പണം സുരക്ഷിതമാക്കുന്നതിനുമുള്ള ബദൽ പദ്ധതി വായ്പാ ദാതാക്കളുടെ സ്റ്റിയറിങ് കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ പുരസ്കാരം... Read More
ഇന്ത്യയിൽ എൻഫോഴ്‌സ്മന്റ് ഡയറക്‌റേറ്റ് അടുത്തിടെ ബൈജൂസിൻറെ ഓഫീസുകളിൽ റെയ്ഡ് നടത്തി രേഖകളും ഡിജിറ്റൽ ഡാറ്റയും പിടിച്ചെടുത്തിരുന്നു. അതേസമയം എല്ലാ വിദേശ ഏറ്റെടുക്കലുകളും പൂർണ്ണമായ ഡോക്യുമെന്റെഷനോടുകൂടിയതാണെന്നും ബാങ്കിംഗ് ചാനലുകൾ വഴിയാണ് പണം നൽകിയതെന്നും ചൂണ്ടിക്കാട്ടി ബൈജൂ രവീന്ദ്രൻ ജീവനക്കാർക്ക് കത്ത് അയച്ചു. വായ്പാ പുനസംഘടനക്ക് ശ്രമിക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് റെയിഡ് നേരിടേണ്ടി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.