- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഓട്ടോടെക് കമ്പനിയായ കാർസ്24 ഓണക്കാലത്ത് സവിശേഷമായ നിരവധി ആനുകൂല്യങ്ങളുമായി അതുല്യമായ അനുഭവങ്ങളും ഒരു ലക്ഷം രൂപ വരെയുള്ള നേട്ടങ്ങളുമാണ് കാർസ്24 ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. കാർസ്24 ആപ്പിലും വെബ്സൈറ്റിലും ഇതിനകം തന്നെ ആരംഭിച്ചിട്ടുളള ഓണം സെയിൽ ആഗസ്റ്റ് അവസാനം വരെ തുടരും.
കാർസ് 24-ൻറെ വിപുലമായതും വൈവിധ്യമാർന്നതുമായ ശേഖരത്തിൽ 50,000 രൂപ വരെയുളള ഇളവുകളാണു ലഭ്യമാകുക. പുതിയ കാർ വാങ്ങുന്നതിനായി പഴയ കാർ എക്സ്ചേഞ്ച് ചെയ്ത് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും നേടാം. എളുപ്പത്തിലുള്ള ഫിനാൻസ് വഴി 30,000 രൂപ വരെ വായ്പകളിൽ ലാഭിക്കുകയും സീറോ ഡൗൺ പെയ്മെൻറ് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
മാരുതി സുസുകി ബലേനോ അവിശ്വസനീയ വിലയായ 5,55,000 രൂപയ്ക്ക് ലഭിക്കും. (യഥാർത്ഥ വില 6,00,000 രൂപ). 17,03,000 രൂപയ്ക്ക് എക്സ്യുവി 700 ലഭ്യമാണ്. ഇതിൻറെ മുൻ വില 17,71,000 രൂപയായിരുന്നു. ഹ്യുണ്ടായ് എലൈറ്റ് ഐ20യുടെ വില 6,04,000 രൂപയും മാരുതി സ്വിഫ്റ്റിൻറെ വില 5,66,000 രൂപയും സ്വിഫ്റ്റ് ഡിസൈറിൻറെ വില 4,93,000 രൂപയുമാണ്. ടാറ്റാ ഹാരിയർ 16,76,000 രൂപയും ടാറ്റാ പഞ്ച് 8,18,000 രൂപയുമാണ് വില.
സോണി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത റാപ്പ് ഗായകൻ കിംഗ്... Read More
കാർ വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച അവസരമായി ഓണം മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ പ്രതീക്ഷകൾ മറികടക്കുന്ന സവിശേഷമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ തങ്ങൾക്ക് ആഹ്ലാദമുണ്ടെന്നും കാർസ്24 സഹസ്ഥാപകൻ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.