- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഓട്ടോടെക് കമ്പനിയായ കാർസ്24 കഴിഞ്ഞ ഏതാനും മാസങ്ങളിലെ ശക്തമായ വളർച്ചയുമായി കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വെറും 90 ദിവസങ്ങൾ കൊണ്ട് പ്രീ-ഓൺഡ് കാറുകളുടെ വിൽപനയിൽ കമ്പനി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 370 ശതമാനം വളർച്ചയാണു നേടിയത്. ഈ മികച്ച നേട്ടം കാർസ്24-നെ ഉയർന്ന ഗുണമേൻമയുള്ള യൂസ്ഡ് കാർ വിപണിയിലെ ഉപഭോക്താക്കളുടെ പ്രിയ കേന്ദമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ 2018-ൽ ആരംഭിച്ച കാർസ്24 മികച്ച വളർച്ചയാണു കൈവരിച്ചിട്ടുള്ളത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി 16 പട്ടണങ്ങളിലേക്ക് അതിൻറെ സേവനം വ്യാപിപ്പിച്ചു. സൗകര്യം, വിശ്വാസ്യത, മിതമായ വില എന്നിവയുടെ ഫലമായി കേരളത്തിലെ ജനങ്ങൾ കാർസ്24-നെ അംഗീകരിക്കുകയും ചെയ്തു. സീറോ ഡൗൺ പെയ്മെൻറ് വായ്പാ പദ്ധതികൾ ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമുണ്ടാക്കി. പ്രീ-ഓൺഡ് വാഹനങ്ങൾക്കായുള്ള ആവശ്യം വർധിക്കാനും ഇതു സഹായകമായി. കേരളത്തിലെ ഉയർന്ന പ്രതിശീർഷ വരുമാനം, വിപുലമായ റോഡ് സൗകര്യം, വ്യക്തിഗത യാത്രകൾക്കായുള്ള പ്രത്യേക താൽപര്യം തുടങ്ങിയവയും ഈ ഡിമാൻറ് വർധിപ്പിച്ചു.
വിശ്വസനീയമായ സർവീസ്, ഉപഭോക്തൃ സംതൃപ്തി, മിതമായ വിലയിലെ യൂസ്ഡ് കാറുകൾക്കായുള്ള ശക്തമായ ഡിമാൻറ് തുടങ്ങിയവ കേരളത്തിലെ കാർസ്24-ൻറെ ഈ വളർച്ചയ്ക്കു കാരണമായി. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ഗണ്യമായ നിക്ഷേപം നടത്തുന്നത് കാർസ്24-ന് അനുകൂലമായ അന്തീക്ഷം സൃഷ്ടിക്കുകയും കാർസ്24-ന് അനുകൂലമായ രീതിയിൽ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു. വിശ്വസനീയവും മികച്ചതുമായ ബ്രാൻഡ് എന്ന നിലയിലുള്ള സ്ഥാനം സ്വന്തമാക്കാനും ഇവയെല്ലാം സഹായിച്ചു.
കേരളത്തിലെ ഉപഭോക്താക്കളിൽ നിന്നു ലഭിച്ച പ്രതികരണം തങ്ങൾക്ക് ആവേശം പകരുന്നതായി കാർസ്24 സഹസ്ഥാപകൻ ഗജേന്ദ്ര ജംഗിദ് പറഞ്ഞു. കാർസ്24-നെ യൂസ്ഡ് കാറുകൾ വിൽക്കാനും വാങ്ങാനുമുള്ള അവരുടെ വിശ്വസനീയ പ്ലാറ്റ്ഫോമായി ഏറ്റെടുക്കുകയായിരുന്നു. കാറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും ഏവർക്കും ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ഉപഭോക്താക്കൾക്ക് അവരുടെ പ്രതീക്ഷകളെ മറികടക്കുന്ന സേവനങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനായി അവർക്ക് തുടർച്ചായ വിശ്വസനീയമായ അനുഭവങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വിവിധ നഗരങ്ങളിലെ യൂസ്ഡ് കാർ വിപണി സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ നൽകുന്നതാണ് കാർസ്24-ൻറെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. ജനപ്രിയ മോഡലുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിഭിന്നങ്ങളായ താൽപര്യങ്ങളാണ് ഈ സ്ഥിതിവിവരക്കണക്കുകളുടെ ഓരോ വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഇയോൺ, എലൈറ്റ് ഐ20 പോലുള്ള മോഡലുകളിൽ കൊച്ചി കൂടുതൽ താൽപര്യം കാട്ടുമ്പോൾ മാരുതി ബൊലോനയാണ് ആലപ്പുഴയിൽ ജനപ്രിയമായത്. ഹ്യുണ്ടായ് ഐ10ന് ശക്തമായ ഡിമാൻറ്ാണ് കൊല്ലത്ത് ഉള്ളത്. അതേ സമയം കോട്ടയത്ത് ഥാർ, സ്വിഫ്റ്റ്, ആൾട്ടോ, ടിയാഗോ പോലുള്ള വിവിധ മോഡലുകൾക്ക് താൽപര്യമുണ്ട്. കേരളത്തിലെ പ്രീ-ഓൺഡ് കാർ വിപണിയെ കുറിച്ചും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങളെ കുറിച്ചും വിവരങ്ങൾ നൽകുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.
സംസ്ഥാനത്തിൻറെ കാർ വിപണിയിൽ പ്രതിഫലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാരുതിയും, ഹ്യുണ്ടായും കേരളത്തിലെ റോഡിലെ അനിഷേധ്യ ചാമ്പ്യനായി മാറിയിരിക്കുകയാണ്. 2023-ൻറെ ആദ്യ ത്രൈമാസത്തിൽ കൊച്ചി, ആലപ്പുഴ, കൊല്ലം, കോട്ടയം തുടങ്ങിയ പട്ടണങ്ങളിൽ വിൽപനയുടെ കാര്യത്തിൽ വൻ വളർച്ചയാണ് ഉണ്ടായത്. മികച്ച മൈലേജ്, ഒതുക്കമുള്ള വലിപ്പം, അതിവേഗമുള്ള പിക്ക് അപ്പ്, വിൽപനയ്ക്ക് ശേഷമുള്ള മിതമായ വില, ഇന്ധനക്ഷമത എന്നിവ കണക്കിലെടുത്ത് പ്രിയപ്പെട്ട കാർ തിരയുന്ന ഉപഭോക്താക്കൾക്കിടയിൽ മാരുതി സ്വിഫ്റ്റ് മോഡൽ ഒരു ചാമ്പ്യൻ ആണ്. ഹ്യുണ്ടായിയിൽ ഇയോണും ഐ20യും മുന്നിൽ നിൽക്കുന്നു. മിതമായ വിലയും പ്രായോഗികതയും ഇന്ധനക്ഷമതയും ആകർഷകമായ ഒതുങ്ങിയ രൂപകൽപനയുമെല്ലാം ഇതിനു പിന്തുണയുമായി. കേരളത്തിലെ പ്രീ-ഓൺഡ് കാർ വിപണിയിലെ ഹ്യുണ്ടായിയുടെ മുൻതൂക്കത്തിനും ഇവ ഏറെ സഹായകമായി.
വൈവിധ്യമാർന്ന കാർ ബ്രാൻഡുകളിൽ ഉപഭോക്താക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതിന് ഒപ്പം വിപണിയും വൻ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. ഫോർഡ് ഇകോസ്പോർട്ട്, ടാറ്റ നെക്സണും ടിയാഗോയും, ഫോക്സ്വാഗൺ പോളോ, ഹോണ്ട സിറ്റി തുടങ്ങിയ സാധ്യതകളും ഇപ്പോൾ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രായോഗിക ആവശ്യങ്ങളും പ്രതിദിന യാത്രയുമെല്ലാം കണക്കിലെടുത്ത് കുടുംബത്തിൻറെ ക്ഷേമം കൂടി പരിഗണിച്ചാണ് ഈ മാറ്റങ്ങൾ വിപണിയിൽ എത്തുന്നത്. മിതമായ വില, വിശ്വാസ്യത, പ്രകടനം തുടങ്ങിയവയാണ് അവരുടെ കാർ തെരഞ്ഞെടുപ്പിനെ കൂടുതലായി സ്വാധീനിക്കുന്നത്.
കാറുകൾ തെരഞ്ഞെടുക്കുന്നതിലെ ഈ വൈവിധ്യങ്ങൾ ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ വിപുലമായ അവസരങ്ങൾ നൽകുന്നതിൻറെ പ്രാധാന്യം കൂടിയാണു സൂചിപ്പിക്കുന്നത്. യൂസ്ഡ് കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു വിശ്വസനീയമായ പ്ലാറ്റ്ഫോം എന്ന നിലയിൽ കേരളത്തിലെ കാർ വാങ്ങുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കാർസ്24 സജ്ജമാണ്.
കാർ വാങ്ങുന്നതിനായുള്ള വർധിച്ചു വരുന്ന ആവശ്യത്തെ നേരിടാനായി നവീനമായ കാർ വായ്പാ പദ്ധതികളിലൂടെ കേരളത്തിലെ വാഹന വ്യവസായ മേഖലയെ പുതിയ തലത്തിലേക്കു കൊണ്ടു പോകുന്ന രീതിയാണ് കാർസ്24 ആവിഷ്ക്കരിച്ചിട്ടുള്ളത്. കാർ വാങ്ങുവാനുള്ള കഴിവ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് സീറോ പെർസെൻറ് ഡൗൺ പെയ്മെൻറ്, വർധിപ്പിച്ച കാലാവധി, മുൻകൂർ അംഗീകാരം നൽകിയ വായ്പകൾ തുടങ്ങി നിരവധി സവിശേഷതകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സാങ്കേതികവിദ്യാ പിൻബലത്തോടെ മിനിറ്റുകൾക്കുള്ളിൽ വായ്പകൾ നൽകുന്നത് അടക്കമുള്ള തടസങ്ങളില്ലാത്തതും സൗകര്യപ്രദമായതുമായ നിരവധി നീക്കങ്ങൾ വഴി മുന്നിട്ട് നിൽക്കുന്ന പ്രവർത്തനങ്ങളാണ് കാർസ്24-ൻറേത്. ഈ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ചെരണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ വൻ തോതിലുള്ള പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ കാർ വായ്പയെടുക്കുന്നത് 75 ശതമാനമെന്ന മികച്ച നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. കാർസ്24-ൻറെ സൗകര്യപ്രദമായ തിരിച്ചടവ് രീതികളും മെട്രോ ഇതര നഗരങ്ങളിലെ കാർ വായ്പകളുടെ ആവശ്യം വർധിപ്പിക്കുന്നതിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.
കാർ വിൽപനയുടെ കാര്യത്തിൽ പുതിയ തലങ്ങൾ സൃഷ്ടിച്ച് ഇന്ത്യൻ ഉപഭോക്താക്കൾ: വെറും 90 ദിവസങ്ങളിൽ 1250 കോടി രൂപയുടെ കാറുകൾ വിൽപന നടത്തി
ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, മലപ്പുറം, മൂവാറ്റുപുഴ, ഒറ്റപ്പാലം, പാലക്കാട്, പാറശ്ശാല, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, വടകര എന്നിവ അടക്കം നിരവധി പട്ടണങ്ങളിലാണ് കാർസ്24 പ്രവർത്തിക്കുന്നത്.
കാർസ്24ൻറെ ഡ്രൈവ്ടൈം ത്രൈമാസ റിപോർട്ട് പ്രകാരം ഇന്ത്യൻ ഉപഭോക്താക്കൾ 2023-ലെ വെറും 90 ദിവസങ്ങളിൽ 1250 കോടി രൂപയുടെ കാറുകളാണ് ഈ സംവിധാനത്തിലൂടെ വിൽപന നടത്തിയത്. ഈ സംവിധാനത്തിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. കാർസ്24 ഇന്ത്യയിൽ 100ലേറെ പട്ടണങ്ങളിലാണു പ്രവർത്തിക്കുന്നത്. ഭാവിയിലെ കാർ വിൽപനയും ഉടമസ്ഥതയും സംബന്ധിച്ച പശ്ചാത്തലങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കു വഹിക്കും വിധമാണ് ഇവിടെയുള്ള പ്രവർത്തനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.