Sections

കാറുകൾക്ക് സ്റ്റാർ റേറ്റിങ് വരുന്നു; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം

Tuesday, Jul 04, 2023
Reported By admin
car

ഇന്ത്യയിൽ നിർമ്മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകും


യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇന്ത്യയിൽ നിർമ്മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകും. ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സ്റ്റാർ റേറ്റിങ് ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 3.5 ടണിൽ താഴെയുള്ള എംഐ കാറ്റഗറിയിലുള്ള വാഹനങ്ങൾക്കാണ് റേറ്റിങ് നൽകുക. യാത്ര വാഹനങ്ങളാണ് ഇതിന്റെ പരിധിയിൽ വരിക. ഡ്രൈവറെ കൂടാതെ എട്ടു യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാഹനങ്ങൾക്കാണ് റേറ്റിങ് നൽകുക എന്ന് വിജ്ഞാപനത്തിൽ പറയുന്നു.

ലബോറട്ടറിയിൽ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷിതത്വം കൃത്യമായി നിർണയിക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സുരക്ഷിതത്വ നിർണയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ പറയുന്നു. 

കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷിതത്വം, സുരക്ഷ ഒരുക്കുന്നതിന് വാഹനത്തിൽ ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റേറ്റിങ് നൽകുക. റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ കാറുകൾക്ക് മൂന്ന് ക്രാഷ് ടെസ്റ്റുകളാണ് നടത്തുക എന്നും വിജ്ഞാപനത്തിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.