Sections

Job News: നിരവധി തൊഴിൽ അവസരങ്ങൾ; അപേക്ഷകൾ ക്ഷണിച്ചു

Monday, Jun 26, 2023
Reported By Admin
Job Offer

അധ്യാപക നിയമനം

മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്സ്, മാത്സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 27ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2762244.

കണ്ണൂർ ജില്ലയിലെ പാലയാട് ഡയറ്റ് ലാബ് സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. താൽപര്യമുള്ളവർ ജൂൺ 27ന് രാവിലെ 10.30ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറ്റ് ഓഫീസിൽ ഹാജരാകണം. ഫോൺ. 0490 2346658.

സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത. സെക്കൻഡറി വിഭാഗത്തിന് 50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ്/ഡിപ്ലോമ, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം സമഗ്ര ശിക്ഷാ കേരളം, ഡൗൺ ഹിൽ പി.ഒ, മലപ്പുറം 676519 എന്ന വിലാസത്തിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ (കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് കോമ്പൗണ്ടിൽ) നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം. നിയമനം ലഭിക്കുന്ന എലിമെന്ററി വിഭാഗം ഉദ്യോഗാർഥികൾക്ക് 20,000 രൂപയും സെക്കൻഡറി വിഭാഗത്തിന് 25,000 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

വാക് ഇൻ ഇന്റർവ്യൂ

കോട്ടയം: കോട്ടയം ജില്ല സമ്പൂർണ പേ വിഷവിമുക്തമാക്കുന്നതിന് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി - എ. ആർ പ്രോഗ്രാമിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ, മൃഗപരിപാലകൻ തസ്തികകളിലാണ് നിയമനം. കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി സർജൻ തസ്തികയ്ക്കുള്ള യോഗ്യത. എ.ബി.സി. സെന്ററുകളിൽ സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിന് മുൻകാല പരിചയമുള്ളവർക്കും മൃഗപരിപാലകരാകാം. താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം. വെറ്ററിനറി സർജനുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിനും മൃഗപരിപാലകനുള്ള ഇന്റർവ്യൂ രാവിലെ 10.30 നും കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം.

യോഗ പരിശീലകരെ നിയമിക്കുന്നു

കീഴുപറമ്പ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ പരിശീലകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.സി ബിരുദം, യോഗ അസോസിയേഷൻ സ്പോർട്സ് കൌൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ്, എം.എസ്.സി-എം.ഫിൽ യോഗ, സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ്, പി ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂൺ 28ന് മുമ്പായി 7306587032, 9495628961 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഗേൾസ് ഹോസ്റ്റൽ സ്റ്റാഫ് നിയമനം

ചാലക്കുടി കെ.ജി.ബി.വി ഗേൾസ് ഹോസ്റ്റലിലെ ഹെഡ് കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലേക്ക് സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജൂൺ 30ന് രാവിലെ 10.30 ന് കെ.ജി.ബി.വി ഗേൾസ് ഹോസ്റ്റൽ ചാലക്കുടിയിൽ വെച്ചാണ് വാക്ക് -ഇൻ-ഇന്റർവ്യൂ. പ്രദേശവാസികൾക്ക് മുൻഗണന. പ്രായപരിധി : 25- 50. ഫോൺ : 0487 2323841.

ഡയറി പ്രൊമോട്ടർ നിയമനം

ആലപ്പുഴ: ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും. വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നൽകണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. ഫോൺ: 0477 2252358.

റിസർച്ച് ഓഫീസർ/അസി. പ്രൊഫസർ ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി. (കേരള) യിലേക്ക് സംസ്കൃതം വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർ നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.

നഴ്സ് നിയമനം

ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയിലേക്കും വിവിധ പ്രൊജക്ടുകളിലേക്കും താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി എൻ എം/ തത്തുല്യ യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ ജൂൺ 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) നടത്തുന്ന കൂടിക്കാഴ്ചയിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ. 0497 2711726

ഗസ്റ്റ് ലക്ചറർ നിയമനം

ചൊക്ലിയിലെ ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ നെറ്റ്/ പിച്ച്ഡി. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ പിജിക്ക് 55 ശതമാനം മർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തിച്ചേരുക. ഫോൺ. 0490 2966800, 9188900210.

ഡ്രൈവർ നിയമനം

കണ്ണൂർ ഗവ എഞ്ചിനീയറിങ് കോളേജിൽ ഡ്രൈവർ, ക്ലീനർ, ഡ്രൈവർ കം ക്ലീനർ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 60 വയസിൽ താഴെയുള്ള പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 26ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ എത്തിച്ചേരുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.