Sections

സെയിൽസ് കരിയർ: വളർച്ചയ്ക്ക് വഴിയൊരുക്കുന്ന തൊഴിൽ

Saturday, Aug 24, 2024
Reported By Soumya
A sales professional explaining product details to customers, showcasing the benefits of pursuing a

ചെറുപ്പക്കാർ നല്ലൊരു ശതമാനം ചെയുന്ന ജോലിയാണ് സെയിൽസ്മാൻ എന്നത്. നല്ല കഴിവുണ്ടെങ്കിൽ മാത്രമേ ഒരു പ്രോഡക്റ്റ് ഉപഭോക്താക്കൾക്ക് വിൽക്കാൻ സാധിക്കൂ. മനുഷ്യന്മാരുമായിട്ട് ഇടപെടുന്നതിലാണ് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയും ഭാവിയുമെങ്കിൽ ഉറപ്പിക്കാം നിങ്ങൾ സെയിൽസിലാണ്. പഠിച്ചു വളർന്നു കോളജ് വിദ്യാഭ്യാസം കഴിയുമ്പോഴേക്കും പലരും അറിയാതെയാണെങ്കിലും ചില സെയിൽസ് പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും. ക്ലാസിൽ മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുമ്പോഴോ പ്രസന്റേഷൻ നടത്തുമ്പോഴോ ഒക്കെ നിങ്ങൾ ചെയ്യുന്നതു സെയിൽസാണ്. ഉത്പന്നമായിരിക്കില്ല ആശയങ്ങളോ സേവനങ്ങളോ ഒക്കെയാകും നിങ്ങൾ ഈ ഘട്ടത്തിൽ വിൽപന നടത്തിയിട്ടുള്ളത്. അത്തരത്തിൽ നോക്കുമ്പോൾ സെയിൽസ് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. സെയിൽസ് ഒരു കരിയറായി തിരഞ്ഞെടുത്താൽ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • സെയിൽസ് ജോലികൾക്ക് പോർട്ടബിലിറ്റിയുള്ളതിനാൽ ലോകത്ത് എവിടെ പോയാലും സെയിൽസുകാർക്ക് പണിയുണ്ടാകും. വിദേശത്തൊക്കെ പോയി ജോലി ചെയ്യാൻ താത്പര്യമുള്ളവരാണെങ്കിൽ വേറൊന്നും ആലോചിക്കേണ്ട; ധൈര്യമായി നിങ്ങൾക്ക് സെയിൽസ് മേഖലയിലെ വിവിധ കോഴ്സുകൾ പഠിക്കാം.
  • തന്റെ ഉത്പന്നമോ സേവനമോ ആശയമോ വില കൊടുത്തു വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നവരാണു സെയിൽസ് പ്രഫഷണലുകൾ. ഇതിനു വേണ്ടി ദിവസവും നിരവധി പേരുമായി ഇടപെടേണ്ടിയും വരുന്നു. ഇതു നിങ്ങളുടെ വ്യക്തിത്വവും ആത്മവിശ്വാസവും വളർത്താൻ സഹായിക്കും. ഇന്നത്തെ കടുത്ത മത്സര ലോകത്ത് ഈ ഗുണങ്ങൾ നൽകുന്ന മെച്ചം ചില്ലറയല്ല.
  • ബിരുദം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കമ്പനിയുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും മനസ്സിലാക്കി അതു മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന ഒരു പ്രഫഷണലായിട്ടാകും സെയിൽസിലെ നിങ്ങളുടെ തുടക്കം. ക്രമേണ ഇതു ചിലപ്പോൾ പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന റോളിലേക്കു നിങ്ങളെ കൊണ്ടെത്തിക്കാം. വേറെ സെയിൽസ് പ്രഫഷണലുകളെ മാനേജ് ചെയ്യലാകും അൽപം കൂടി കഴിഞ്ഞാൽ നിങ്ങളുടെ ജോലിയുടെ പ്രൊഫൈൽ. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ഫ്ലെക്സിബിൾ പ്രൊഫൈൽ ജോലിയിൽ മടുപ്പുണ്ടാക്കുകയില്ല.
  • പ്രമോഷനുള്ള അവസരവും നിരവധി. പല കമ്പനികളിലെയും സിഇഒമാരും മറ്റും തങ്ങളുടെ കരിയർ സെയിൽസ് റോളുകളിൽ ആരംഭിച്ചവരാണ്.
  • നിരവധി ഇൻസെന്റീവുകളോട് കൂടിയ നിശ്ചിത പാക്കേജാണ് സെയിൽസ് പ്രഫഷണലുകൾക്ക് വാഗ്ദാനം ചെയ്യപ്പെടാറുള്ളത്. ശമ്പളത്തിനു പുറമേ വിൽപന നടന്നാൽ കിട്ടുന്ന കമ്മീഷനുകളും ബോണസ്സുകളുമൊക്കെ ഉണ്ടാകും. ടാർജറ്റ് കൈവരിക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും വിദേശയാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകുന്ന കമ്പനികളുണ്ട്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.