- Trending Now:
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് പൊതുമേഖലയിലുള്ള അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന നടപ്പാക്കുന്ന ഏലക്കൃഷിക്കുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സിന് 28നു മുന്‍പു കര്‍ഷകര്‍ റജിസ്റ്റര്‍ ചെയ്യണം.
പദ്ധതിയില്‍ ഉണക്ക്, അതിവൃഷ്ടി, രോഗകീട സാധ്യതയുള്ള കാലാവസ്ഥ എന്നീ പ്രതികൂല സാഹചര്യങ്ങള്‍ക്ക് കാലാവസ്ഥാ നിലയങ്ങളില്‍ നിന്നുള്ള ഡേറ്റ പ്രകാരമുള്ള നഷ്ടപരിഹാരവും വെള്ളപ്പൊക്കം, കാറ്റില്‍ തണല്‍മരങ്ങള്‍ വീണുണ്ടാകുന്ന നഷ്ടങ്ങള്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കൃഷിയിടത്തിലെ വ്യക്തിഗത നഷ്ടപരിഹാര നിര്‍ണയവും ഉണ്ടാകും.
പദ്ധതിയില്‍ ചേരാന്‍ ചെയ്യേണ്ടത്
പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്ന കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, നികുതിച്ചീട്ട് അല്ലെങ്കില്‍ പാട്ടച്ചീട്ട്, കാര്‍ഡമം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി പൂരിപ്പിച്ച അപേക്ഷയോടൊപ്പം നല്‍കണം. ഒരു ഹെക്ടര്‍ കൃഷി കര്‍ഷകര്‍ക്ക് 1,20,000 രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്യാം. ഇതിനായി കര്‍ഷകര്‍ സബ്‌സിഡി കിഴിച്ച് അടയ്‌ക്കേണ്ട പ്രീമിയം 5310 രൂപയാണ് (ഒരേക്കറിന് 2124 രൂപ). മൊത്തം പ്രീമിയത്തിന്റെ 75% സ്‌പൈസസ് ബോര്‍ഡ് സബ്‌സിഡിയായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയുമായോ ഏറ്റവുമടുത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫിസുമായോ ബന്ധപ്പെടണം. അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇടുക്കിയിലെ പ്രതിനിധികളുടെ ഫോണ്‍: 9995681025, 9037138382.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.