Sections

കാര്‍ഡ് ടോക്കണൈസേഷന്‍; പേയ്‌മെന്റില്‍ തടസങ്ങള്‍ നേരിട്ടേക്കാം; വിശദാംശങ്ങള്‍ അറിയാം

Thursday, Sep 01, 2022
Reported By admin
card

സുരക്ഷ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ കാര്‍ഡ് ടോക്കണൈസേഷന്‍ അവതരിപ്പിച്ചത്


ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്  ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഇനി കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം ടോക്കണുകള്‍ നല്‍കിയാല്‍ മതി. ഇങ്ങനെ ചയ്യുന്നതിലൂടെ  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. കാര്‍ഡ് ടോക്കണൈസേഷന്‍  ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. 

സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് പുതിയ നിയമങ്ങള്‍ ആര്‍ബിഐ കൊണ്ടുവന്നത്. കാര്‍ഡ് നമ്പര്‍, സിവിവി, കാര്‍ഡിന്റെ കാലഹരണ തീയതി തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ പലപ്പോഴും നല്‍കേണ്ടി വരും. ഇത് പേയ്മെന്റ് എളുപ്പത്തിനായി വ്യാപാരികളുടെ ഡാറ്റാബേസുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഡാറ്റ സൂക്ഷിക്കല്‍ സുരക്ഷിതമല്ല. വെബ്‌സൈറ്റുകള്‍ ഹാക്ക്  ചെയ്യപ്പെട്ടാല്‍ ഈ വിവരങ്ങള്‍ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ കാര്‍ഡ് ടോക്കണൈസേഷന്‍ അവതരിപ്പിച്ചത്. 

ഉപഭോക്താവിന്റെ  യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ ഇടപാട് സമയങ്ങളില്‍ നല്‍കേണ്ട  പകരം 'ടോക്കണ്‍' എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്‍കിയാല്‍ മതി. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള നമ്പര്‍ ടോക്കണ്‍ നല്‍കുന്ന രീതിയാണ് കാര്‍ഡ് ടോക്കണൈസേഷന്‍. പണമിടപാടുകള്‍ നടത്തുന്ന സമയത്ത് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ ഇത് സുരക്ഷിതമായി കരുതുന്നു. 

ചെയ്യേണ്ട ഘട്ടങ്ങള്‍ 

ഉപഭോക്താവ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍  ഏതെങ്കിലും വെബ്‌സൈറ്റില്‍ കയറുക. സാധനങ്ങള്‍ തിരഞ്ഞെടുക്കുക. 

പണം നല്‍കാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. 

'secure your card as per RBI guidelines' or 'tokenise your card as per RBI guidelines' എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.

ടോക്കണ്‍ ലഭിക്കാന്‍ അനുവാദം നല്‍കുക 

നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.

ഒടിപി നല്‍കി കഴിഞ്ഞാല്‍, നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.