- Trending Now:
കേരള ടൂറിസത്തെ ഉയരങ്ങളിലെത്തിക്കാന്‍ എന്ന ലക്ഷ്യത്തോടെ ആണ് ടൂറിസം വകുപ്പ് കാരവാന്‍ ടൂറിസം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴയിലും മറ്റും ഹിറ്റായി മാറിയ കായലിലെ വഞ്ചി വീട് പോലെ ഗ്രാമീണ മേഖലയില്‍ വിനോദസഞ്ചാരത്തിനും സഞ്ചാരികളുടെ താമസത്തിനും വേണ്ടി കാരവാന്‍ ഉപയോഗിക്കുന്നതാണ് ഈ ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ സിനിമ ടൂറിസം
... Read More
സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കി പ്രകൃതിയോട് ഒത്തിണങ്ങി കൊണ്ടുളള യാത്രാ അനുഭവം ആയിരിക്കും കാരവാന്‍ ടൂറിസത്തിലൂടെ നടപ്പിലാക്കുക.ഹൗസ് ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് പൂര്‍ണമായ മാറ്റമെന്ന ഉദ്ദേശ്യത്തോടെ കാരവാന്‍ ടൂറിസത്തിന് വകുപ്പ് തുടക്കം കുറിക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വാനിനുള്ളില്‍ ഒരുക്കുന്നു.വിദേശ രാജ്യങ്ങളില്‍ ഇത്തരം ആശയങ്ങള്‍ നേരത്തെ ജനപ്രീതി നേടിയെടുത്തിട്ടുണ്ട്.അതുപോലെ രണ്ടോ നാലോ പേര്‍ക്ക് രാത്രിയും പകലും വണ്ടിയില്‍ തന്നെ സഞ്ചരിക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലാണ് പദ്ധതി.
വിനോദമില്ലാതെ എന്ത് ജീവിതം എങ്ങനെ സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വം നേടാം?... Read More
സോഫ-കം ബെഡ്,ഫ്രിഡ്ജ്.മൈക്രോഓവന്‍,ഡൈനിംഗ് ടേബിള്‍,ടോയ്ലറ്റ് ക്യുബിക്കിള്‍,ഡ്രൈവര്‍ ക്യാബിന്‍ പാര്‍ട്ടീഷന്‍,എസി,ഇന്റര്‍നെറ്റ് കണക്ഷന്‍,ഓഡിയോ വീഡിയോ സൗകര്യങ്ങള്‍ ചാര്‍ജ്ജിംഗ് സംവിധാനം,ജിപിഎസ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളോടെയാണ് കാരവാനുകള്‍ ടൂറിസത്തിന് വേണ്ടി പ്രയോജനപ്പെടുത്തുക.അതുപോലെ തന്നെ ബിഎസ് 6 വാഹനങ്ങള്‍ മാത്രമാകും യാത്രകള്‍ക്കായി ഉപയോഗിക്കുക.
ഒരു നവീന ടൂറിസം മാതൃക എന്ന നിലയില്‍ സംസ്ഥാനത്തിനു പുറത്ത് വലിയ ജനപ്രീതി നേടിയ പദ്ധതിയാണ് ഇത്. വിനോദസഞ്ചാരമേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ ആണ് കാരവന്‍ ടൂറിസം നടപ്പിലാക്കുന്നത്.കേരളത്തിലെ അധികം അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുക, ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.കാരവാന്‍ ടൂറിസത്തിന്റെ ഭാഗമായുള്ള കാരവാന്‍ പാര്‍ക്കുകളുടെ നിര്‍മ്മാണത്തില്‍ വന്‍ സ്വകാര്യ പങ്കാളിത്തമാണുള്ളത്. പത്ത് കാരവാനുകള്‍ സ്വകാര്യ സംരംഭകരുടേതായി സര്‍വ്വീസ് ആരംഭിച്ചു കഴിഞ്ഞു.വാഗമണ്ണില്‍ ഒരു കാരവാന്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്തു. അഞ്ച് പാര്‍ക്കിന്റെ പണി പുരോഗമിക്കുന്നു.25 ഓളം കാരവാനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.പുതുതായി 150 കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ മേഖല തയ്യാറായിട്ടുണ്ട്.
വലിയ റിസ്ക് = വലിയ നേട്ടങ്ങള്‍. കൃഷി വിശേഷങ്ങള്‍ പങ്കുവച്ചു വിനോദ് വേണുഗോപാല്‍... Read More
നിക്ഷേപകര്‍ക്ക് സബ്‌സഡികളും പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.ആദ്യം വാങ്ങുന്ന 100 കാരവാനുകള്‍ക്ക് പരമാവധി 7.5 ലക്ഷം രൂപയോ കാരവാന്‍ വിലയുടെ 15 ശതമാനമാണോ ഏതാണോ കുറവ് അത് നല്‍കുന്നു. 101 മുതല്‍ 200 കാരവന്‍ വരെ പരമാവധി 5 ലക്ഷം രൂപയോ കാരവാന്‍ വിലയുടെ 10 ശതമാനമോ ഏതാണോ കുറവ് അതു നല്‍കുന്നു.201 മുതല്‍ 300 കാരവന്‍ വരെ പരമാവധി 2.5 ലക്ഷം രൂപയോ കാരവാന്‍ വിലയുടെ അഞ്ച് ശതമാനമോ ഏതാണോ കുറവ് അത് നല്‍കുന്നു.
1990 മുതല്‍ കേരളത്തില്‍ ടൂറിസം മേഖലയിലുണ്ടായ വിജയം കാരവാന്‍ ടൂറിസത്തിനും ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.