- Trending Now:
സിനിമയില്‍ നായക കഥാപാത്രം ചെയ്യുന്നത് തമിഴ് സൂപ്പര്‍താരം ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷി സിങ്ങും സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ധോണി എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ആദ്യസിനിമ തമിഴിലായിരിക്കും. സാക്ഷി സിങ് ധോണി എഴുതിയ കഥ രമേശ് തമില്‍മണിയാണ് സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റെര്‍ടെയ്‌നര്‍ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.
സാക്ഷിയുടെ കണ്‍സെപ്റ്റ് പുതുമയുള്ളതും ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആകാനുള്ള എല്ലാ സാധ്യതകളും ഉള്ളതാണെന്നും സംവിധായകന്‍ പ്രതികരിച്ചു. സിനിമയില്‍ നായക കഥാപാത്രം ചെയ്യുന്നത് തമിഴ് സൂപ്പര്‍താരം വിജയ് ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
സ്വന്തം നിലയില്‍ സംരംഭം തുടങ്ങാനും വിജയിപ്പിക്കാനും റെഡിയാണോ പരിശീലനം ഒരുങ്ങുന്നു
... Read More
തമിഴ് സിനിമാ ഇന്‍ഡസ്ട്രിക്ക് പുറമെ മറ്റു ഭാഷകളിലെ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ തുടങ്ങിയവരുമായി ധോണി എന്റര്‍ടെയിന്‍മെന്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സയന്‍സ് ഫിക്ഷന്‍, ക്രൈം ഡ്രാമ, കോമഡി, സസ്‌പെന്‍സ് ത്രില്ലര്‍ തുടങ്ങിയ വിഭാഗങ്ങളിലെ സിനിമകള്‍ നിര്‍മിക്കാനും ധോണിയുടെ പ്രൊഡക്ഷന്‍ ഹൗസ് പദ്ധതിയിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.