Sections

രാജ്യത്ത് മിഠായി, ഐസ്‌ക്രീം സ്റ്റിക്കുകള്‍ക്കടക്കം നിരോധനം വരുന്നു

Sunday, Jun 19, 2022
Reported By admin
candy

ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സാധനങ്ങള്‍ ഇനി ഈ മാസം ജൂണ്‍ 30 വരെയേ ഉപയോഗിക്കാനാകൂ


പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 18 നു പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധിക്കുന്ന ഉല്പന്നങ്ങളുടെ ലിസ്റ്റ് നല്‍കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സാധനങ്ങള്‍ ഇനി ഈ മാസം ജൂണ്‍ 30 വരെയേ ഉപയോഗിക്കാനാകൂ.

നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഇവയാണ്

പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ : പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയര്‍ ബഡ്‌സുകള്‍, ബലൂണില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, കോലുമിഠായി സ്റ്റിക്കുകള്‍,ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോക്കോള്‍.

അടുക്കള ഉപകരണങ്ങള്‍ : പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, മുള്‍ക്കത്തികള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേ.

പാക്കിങ്/ റാപ്പിങ് ഫിലിംസ് : മധുരപലഹാര പാക്കറ്റുകള്‍ പൊതിയാനുപയോഗിക്കുന്ന ഫിലിമുകള്‍, ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍, സിഗററ്റ് പാക്കറ്റുകള്‍.

മറ്റ് ഉല്പന്നങ്ങള്‍ : 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് പിവിസി ബാനറുകള്‍, സ്റ്റിററുകള്‍

സര്‍ക്കുലറില്‍ പറയുന്നത്

കുറഞ്ഞ തോതിലുള്ള ഉപയോഗം മാത്രമുള്ള, എന്നാല്‍ മാലിന്യമായി ഉപേക്ഷിക്കാന്‍ സാധ്യത കൂടുതലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്പന്നങ്ങളാണ് നിരോധിക്കുന്നത്. നിര്‍മാണം, ഇറക്കുമതി, സ്റ്റോക്കായി സൂക്ഷിക്കല്‍, വിതരണം, വില്പന എന്നീ തരങ്ങളിലെല്ലാം ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ഉത്തരവ് ബാധകമാണ്.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നേരത്തേ തന്നെ നാഷണല്‍, സ്റ്റേറ്റ് , ലോക്കല്‍ തലങ്ങളിലായി ഇത്തരം ഉല്പന്നങ്ങള്‍ക്ക് തടയിടണമെന്ന ഉത്തരവ് നല്‍കിയിരുന്നതാണ്. വായു, ജല മലിനീകരണത്തിനു കാരണമാകുന്ന വ്യവസായങ്ങളെ നിരോധിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇ-കൊമേഴ്‌സ് കമ്പനികള്‍, മുന്‍നിര പ്ലാസ്റ്റിക് ഉല്പാദകര്‍, ഉപഭോക്താക്കള്‍, പ്ലാസ്റ്റിക് റോ മെറ്റീരിയല്‍ നിര്‍മാതാക്കള്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.