Sections

കാൻഡിയറിൻറെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ തുറന്നു

Sunday, Aug 25, 2024
Reported By Admin
Candere by Kalyan Jewellers Showroom Launch in Thrissur, Kerala

കൊച്ചി: കല്യാൺ ജൂവലേഴ്സിൻറെ ലൈഫ്സ്റ്റൈൽ ജൂവലറി ബ്രാൻഡായ കാൻഡിയറിൻറെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാൻഡിയർ ഷോറൂം കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ കാർത്തിക് ആർ എന്നിവരും പങ്കെടുത്തു. രാജ്യത്തെ 28-മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്.

ബ്രാൻഡിനെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള കാൻഡിയറിൻറെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാർന്ന ഉപഭോക്തൃ വിഭാഗങ്ങൾക്കായി ഓൺലൈൻ, ഓഫ്ലൈൻ സൗകര്യങ്ങൾ കൂടിച്ചേർന്നുള്ള സമ്പൂർണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ.

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനവും കല്യാൺ ജൂവലേഴ്സിൻറെ ജന്മസ്ഥലവുമായ തൃശൂരിൽ തന്നെ കാൻഡിയറിൻറെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 1993-ൽ ഈ നഗരത്തിൽ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാൻഡിയർ ഷോറൂം. കേരളത്തിലേക്ക് കാൻഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആഭരണ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കാൻഡിയറിൻറെ ആഭരണ ശേഖരം ഇന്നത്തെ ഫാഷൻ തൽപരരായ ഉപയോക്താക്കളുടെ മുൻഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ ഷോറൂമിൻറെ ഉദ്ഘാടനത്തിൻറെ ഭാഗമായി കാൻഡിയർ പ്രത്യേകമായ ഡിസ്ക്കൗണ്ടുകളും നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോൺ മൂല്യത്തിൽ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോൺ മൂല്യത്തിൽ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയിൽ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഇളവുകൾ.

കാൻഡിയറിനെക്കുറിച്ചും അതിൻറെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.candere.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.