- Trending Now:
ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്
പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ .കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്. 24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു 24 കാരനായ ഹെർണാണ്ടസ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും, ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ പ്രതികരിച്ചു
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ആരാണെന്ന് അറിയാമോ?... Read More
ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്. ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതിതന്നെ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺന്റെ ഈ ബേബി പൗഡർ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും കമ്പനിക്ക് തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. സമാനമായ 38000 ത്തോളം കേസുകൾ തീർപ്പാക്കുന്നതിനായി 890 കോടി ഡോളർ മാറ്റിവെക്കാമെന്ന് നേരത്തെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി കോടതിയെ അറിയിച്ചിരുന്നു. കമ്പനിക്കെതിരെ നിരവധി പരാതികളിനിമേലുള്ള കേസുകളും, നടപടികളും കോടതി നിർത്തിവെച്ചിിക്കുകയാണ്. നിലവിൽ 24 കാരനായ പരാതിക്കാരന്റെ അസുഖത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്, പരാതിയിൽ കോടതി അതിവേഗം തീരുമാനമെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.