- Trending Now:
വിദ്യാസമ്പന്നരായ ജനതയെന്നാണ് പൊതുവെ മലയാളികളെ അറിയപ്പെടുന്നതെങ്കിലും നൂതന മേഖലകളിലെത്തുമ്പോള്‍ ടെക്‌നിക്കല്‍ അറിവിന്റെ കാര്യത്തില്‍ മലയാളികള്‍ ഒരുപാട് പിന്നിലാണ്.അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നല്‍കുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേര്‍ന്ന് സ്‌കില്‍ ലോണ്‍ പദ്ധതി നടപ്പാക്കുന്നു.
വിദ്യാര്‍ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതല്‍ 1.5 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നു.കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറുമാസവും മൊറട്ടോറിയവും മൂന്നു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കത്തക്കവിധമാണ് സ്‌കില്‍ ലോണുകള്‍ നല്‍കുക. സാമ്പത്തിക പ്രയാസങ്ങള്‍ മൂലം നൈപുണ്യ പരിശീലനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
സ്‌കില്‍ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത കനറാ ബാങ്കില്‍ നേരിട്ടോ, വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴിയോ ലോണിനായി അപേക്ഷിക്കാം. അസാപ് കോഴ്സുകള്‍ക്ക് പുറമെ എന്‍.എസ്.ക്യു.എഫ് / എന്‍.എസ്.ഡി.സി. അംഗീകൃത കോഴ്സുകള്‍ ചെയ്യുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
Story highlights: Skill loan helps students who have secured admission into technical courses offered by training institutes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.