- Trending Now:
ബിസിനസ് വളരെ നന്നായിമുന്നോട്ടു പോകുകയും അതില്‍ നിന്ന് മികച്ച ലാഭം നേടുകയും ബ്രാന്‍ഡ് വളരെ കരുത്തോടെ കുതിക്കുകയും ചെയ്താലും ഇടയ്ക്ക് പാളിപ്പോകുന്ന ചില തീരുമാനങ്ങള്‍ നിങ്ങളുടെ സംരംഭത്തിന്റെ ഭാവി തകര്‍ത്തേക്കാം.അതില്‍ വളരെ പ്രാധാന്യമുള്ളതാണ് പണം.സംരംഭകര്‍ എപ്പോഴും ഓര്‍ക്കേണ്ട പാലിക്കേണ്ട ചില പണം ഇടപാടുകള്‍ ഏതെല്ലാം എന്ന് നോക്കിയാലോ?
പണം വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധിക്കാത്ത വിധം സംരംഭം തകര്‍ന്നു പോയേക്കാം.വളരെ സൂക്ഷമതയോടെ പണം കൈകാര്യം ചെയ്യേണ്ടത് സംരംഭത്തെയും അതുപോലെ വ്യക്തി ജീവിതത്തെയും ബാധിക്കുന്ന വലിയൊരു കാര്യം തന്നെയാണ്.സാധാരണ സംഭവിക്കാന്‍ സാധ്യതയുള്ള ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ച് പറയാം.
പലപ്പോഴും സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ശീലം നമുക്കിടയില്‍ പല സംരംഭകര്‍ക്കുമുണ്ട്.ഫണ്ടുകളുടെ വിനിയോഗത്തില്‍ സംരംഭകര്‍ എടുക്കുന്ന പല തീരുമാനങ്ങളും ബിസിനസിനെ ബാധിച്ചേക്കാം.ഉദാഹരണത്തിന് ബിസിനസില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വീടുകള്‍ പണിയുന്നതും കാറുകള്‍ അടക്കമുള്ള ആസ്തികള്‍ വാങ്ങുന്നതും വഴി പ്രതിസന്ധിയിലായ നിരവധി പ്രസ്ഥാനങ്ങള്‍ ചുറ്റിലും നോക്കിയാല്‍ കാണാവുന്നതെയുള്ളു.
പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രശസ്തിക്ക് വേണ്ടി അമിതമായി ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രൊമേഷന്‍ പരിപാടികള്‍ നടത്തുന്നതിനും ബിസിനസ് വരുമാനം കൂടുതല്‍ ആശ്രയിക്കുന്നത് വലിയ ആപത്താണ്.ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജെറ്റ് എയര്‍വേയ്‌സ്.
ചെയ്യുന്ന ബിസിനസില്‍ പച്ചപിടിച്ചു തുടങ്ങുമ്പോഴേക്കും അറിയാത്ത ബിസിനസ് മേഖലകളില്‍ വലിയ തോതില്‍ പണം ഇറക്കുന്ന സ്വഭാവം പലരിലും കണ്ട് വരാറുണ്ട്.പരിചയമില്ലാത്ത മേഖലകളില്‍ ബിസിനസ് ചെയ്യാതിരിക്കുക അതുപോലെ ഒരു ബിസിനസ് വളരുമ്പോള്‍ അതിനു കീഴെ വ്യത്യസത്യമായ മറ്റൊരു ബിസിനസ് അപകടം പിടിച്ച രീതിയാണ്.പ്രധാന സംരംഭത്തില്‍ നിന്ന് ശ്രദ്ധ തിരിയാനും നഷ്ടത്തിലേക്ക് കൂപ്പുകുത്താനും അത് ഒരുപക്ഷെ വഴിയൊരുക്കിയേക്കാം.
ക്യാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്.വിറ്റഴിക്കേണ്ട ഉത്പന്നം പണമായി മാറാന്‍ എടുത്ത സമയം ആണ് ഈ സൈക്കിളില്‍വരുന്നത്.കൃത്യമായ ടാര്‍ജറ്റിട്ട് സമയത്തിനുള്ളില്‍ തന്നെ ഉത്പന്നം വിറ്റഴിക്കാനും പണം കൈയില്‍ വരുത്താനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സംരംഭകന്‍ ഒരിക്കലും വായ്പ ആനുകൂല്യങ്ങളില്‍ കണ്ണുമഞ്ഞളിക്കുന്ന ആളാകരുത്.ഉയര്‍ന്ന പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പകളുമായി വലിയ ആനുകൂല്യം അനുവദിക്കുനെന്ന പേരില്‍ പരസ്യം ചെയ്യപ്പെടുന്ന നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ട്.അമിത ആത്മവിശ്വാസത്തിന്റെ പേരില്‍ കുറഞ്ഞ കാലാവധിയില്‍ തിരിച്ചടയ്ക്കുന്ന വായ്പകള്‍ എടുക്കരുത്.പ്രത്യേകിച്ച ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന മെഷീനുകള്‍ ബിസിനസ് ഫാക്ടറി,സ്ഥലം എന്നിവയ്ക്ക് വേണ്ടി. നമ്മുടെ സമൂഹത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഉപകരണങ്ങള്‍ ലഭ്യമാക്കാനും എടുക്കുന്ന കാലതാമസം ഇവ പിന്നീട് പ്രവര്‍ത്തന സജ്ജമാകാനെടുക്കുന്ന കാലതാമസം എന്നിവ പിന്നീട് വലിയ ബാധ്യതകള്‍ക്ക് കാരണം ആയേക്കാം.ബിസിനസില്‍ വരുന്ന പണം എല്ലാം വായ്പ തിരിച്ചടവായും പലിശ രൂപത്തിലും നല്‍കേണ്ടി വരും.
ബിസിനസിലെ പണം ആയാലും സംരംഭകന്‍ സ്വയം കണ്ടെത്തിയ പണം ആയാലും അതിന് കൃത്യമായ ബജറ്റിംഗ് രീതി തന്നെ പിന്തുടരേണ്ടതുണ്ട്.വരവ് അറിയാതെ ചെലവഴിക്കരുത്.വരും കാല റിസ്‌കുള്‍ ഭാവി ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് തന്നെ വേണം ബിസിനസില്‍ പണം കൈകാര്യം ചെയ്യാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.