Sections

വിവിധ തസ്തികകളിൽ ജോലി നേടാം

Wednesday, Feb 22, 2023
Reported By Admin
Job Offer

നിരവധി ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം


സ്വകാര്യ സ്ഥാപനത്തിലെ നിലവിലുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 25 ന്

വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡെയ്ലി കളക്ഷൻ എക്സിക്യൂട്ടീവ്,സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എൽ.സി/ പ്ലസ്ടു/ബി.കോം. പ്രായപരിധി : 45 വയസ്സ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10.30 ന് നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാവണം. വിവരങ്ങൾക്ക് ഫോൺ : 0483 2734737.

താത്കാലിക നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ വർക് ഷോപ്പ് സൂപ്രണ്ട്, വർക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ- സ്മിത്തി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സാടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ ബി.ടെക് ബിരുദമാണ് വർക് ഷോപ്പ് സൂപ്രണ്ടിന് വേണ്ട യോഗ്യത. വർക് ഷോപ്പ് ഇൻസ്ട്രക്ടർക്ക് ഒന്നാം ക്ലാസോടെ മെക്കാനിക്കൽ വിഭാഗത്തിൽ ഡിപ്ലോമയോ ബി.ടെകോ വേണം. ട്രേഡ്സ്മാൻ - സ്മിത്തിന് ഐടി.ഐ സ്മിത്തി അല്ലെങ്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം

ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന മർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ മാർച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

ഹിന്ദി അധ്യാപക താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്നിക് കോളജിലെ വിദ്യാർഥിനികൾക്ക് സിലബസിന്റെ ഭാഗമായി ഹിന്ദി അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. എം.എ ഹിന്ദി ഒന്നാം ക്ലാസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഫെബ്രുവരി 24 രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2491682.

താൽക്കാലിക നിയമനം

മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക്ക് സെക്സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പൗൾട്രി ഹസ്ബന്ററി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിലുള്ള വി എച്ച് എസ് സി കോഴ്സ് പാസായിരിക്കണം, ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും വെന്റ് രീതിയിലുള്ള കോഴിക്കുഞ്ഞുങ്ങളുടെ പ്രജനനത്തിൽ ചുരുങ്ങിയത് അഞ്ച് മാസത്തെ പരിശീലനം പൂർത്തിയാക്കിയിരിക്കണം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2700267.

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും. സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന. അപേക്ഷ, വിശദ വിവരങ്ങൾ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണൽ കാര്യാലയത്തിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാൽ എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോൺ: 0497 2852100.

അഗദതന്ത്രയിൽ അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലകച്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 03 ന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്ദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സംഹിത സംസ്കൃത സിദ്ധാന്തയിൽ അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലകച്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 02 ന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്ദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ദ്രവ്യഗുണവിഞ്ജാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാനം വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലകച്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 01 ന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്ദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

താത്ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്.

അക്കൗണ്ട്സ് അസിസ്റ്റന്റ് - ഒരു ഒഴിവ്. യോഗ്യത അക്കൗണ്ടിംഗിൽ ഡിഗ്രി/ഡിപ്ലോമ, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽപരിചയം.
ഡിസ്ട്രിക്ട് മിഷൻ കോ-ഓഡിനേറ്റർ - ഒരു ഒഴിവ്. യോഗ്യത - സോഷ്യൽ സയൻസിൽ ബിരുദം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി. യോഗ്യത- സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗിൽ ബിരുദം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ. യോഗ്യത - ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡയാലിസിസ് ടെക്നീഷ്യൻ - യോഗ്യത - മെഡിക്കൽ കോളേജിൽ (ഡിഎംഇ) നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യൻ ബിരുദം/ഡിപ്ലോമ.

എല്ലാ തസ്തികളിലും ഒഴിവാണ് നിലവിലുളളത്. പ്രായം-2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 40 വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 28 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

ടാങ്കർ ലോറി ഡ്രൈവർമാരെ ആവശ്യമുണ്ട്

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി ഓടിക്കുന്നതിന് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള ഡ്രൈവർമാരെ അടിയന്തരമായി ആവശ്യമുണ്ട്. ഉടൻ ബന്ധപ്പെടുക - 8714219272

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റീജീയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് 24,520 രൂപ മാസ ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 ന് രാവിലെ 11 -ന് പ്രിൻസിപ്പളിന്റെ ഓഫീസിൽ നടത്തും. യോഗ്യത ഡിഎംഇ അംഗീകരിച്ച ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സും മൈക്രോബയോളജി ലബോറട്ടറിയിൽ രണ്ട് വർഷത്തെ പരിചയവും അഭികാമ്യം. പ്രായം 35 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.