Sections

വിവിധ തസ്തകകളിലേക്ക് അപേക്ഷിക്കാം

Thursday, Mar 23, 2023
Reported By Admin
Job Offer

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവ്

ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൽ, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 29ന് ബുധനാഴ്ച്ച രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ 04994 284808.

കുക്ക് ഒഴിവ്

കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്കിന്റെ ഒഴിവ്. പാചക മേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ഹോസ്റ്റൽ മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40. കൂടിക്കാഴ്ച്ച മാർച്ച് 28ന് രാവിലെ 11ന് കാസർകോട് ഉദയഗിരി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ. ഫോൺ 04994 255521.

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ വിവിധ പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവൺമെന്റ്സ്ഥാപനങ്ങളിൽ നിന്നോ, അംഗീകൃതസർവകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റ് . കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . പ്രായ പരിധി 35 വയസ് . പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന ലഭിക്കും.

ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ അംഗികൃത സർവ്വകലാശാലകളിൽ നിന്നോ ലഭിച്ചിട്ടുള്ള ഫാർമസി ബിരുദം (ഡിഎംഇ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണ. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണം. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 62 വയസ്.

ലാബ്ടെക്നീഷ്യൻ തസ്തികയിലേക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ, അംഗീകൃതസർവകലാശാലകളിൽ നിന്നോ ബി.എസ്.സി.എം.എൽ.ടി/ ഡി.എം.എൽ.ടി. (ഡിഎംഇ സർട്ടിഫിക്കറ്റ്) പാസായിരിക്കണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണം . പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഗവൺമെന്റ്സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃതസർവ്വകലാശാലകളിൽ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്;നോളജി ബിരുദം. .പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണം.

വാട്സ്ആപ്പ് നമ്പർ, വിലാസം, യോഗ്യത, പ്രവർത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷ , സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ മാർച്ച് 25നു മുമ്പായി supdtthqhtdpa@gmail.com എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്ക് 04862 222630.

സെക്യൂരിറ്റി ഒഴിവ്

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം - 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

ഹോംഗാർഡ് റിക്രൂട്ട്മെന്റ്

ജില്ലയിലെ വനിതാ/പുരുഷ ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിലേക്കായി അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഈ മാസം 29 ന് രാവിലെ 6 ന് തൃപ്പൂണിത്തുറ എ ആർ ക്യാമ്പിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മാർച്ച് 29ന് മുൻപായി അപേക്ഷിക്കണം. ഫോൺ: 0487 2304928.

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ഡെമോൺസ്ട്രേറ്റർ കമ്പ്യൂട്ടർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 27-ന് മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും) അപേക്ഷകർ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ ട്രേഡിലുളള മൂന്ന് വർഷ ഡിപ്ലോമ കോഴ്സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

പ്രോജക്ട് കോർഡിനേറ്റർ

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന 'Development of Vannamei shrimp farming' പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു

തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. pmurkdp.forest@gmail.com, pccfrki@gmail.com. വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.