- Trending Now:
യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് 100 ഒഴിവുകളിലേക്ക് https://uiic.co.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 14.
മിനറൽ എക്സ്പ്ലൊറേഷൻ കൺസൾട്ടൻസി ലിമിറ്റഡിൽ അക്കൗണ്ടന്റ്, ഹിന്ദി ട്രാൻസലേറ്റർ, ടെക്നീഷ്യൻ (സർവ്വേ & ഡ്രാഫ്റ്റ് മാൻ) ടെക്നീഷ്യൻ (സാമ്പ്ളിംഗ്), ടെക്നീഷ്യൻ (ലബോറട്ടറി), അസിസ്റ്റന്റ് (മെറ്റീരിയൽസ്), അസിസ്റ്റന്റ് (അക്കൗണ്ട്സ്), അസിസ്റ്റന്റ് (എച്ച് ആർ), അസിസ്റ്റന്റ് (ഹിന്ദി), ഇലക്ട്രീഷ്യൻ എന്നീ തസ്തികളിലുള്ള ആകെ 53 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി https://www.mecl.co.in/ എന്ന വെബ്സൈറ്റ് സന്നർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 13.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു. മിനിമം സ്കൂൾ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്ക് തപാൽ വഴി ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം https://oilpalmindia.com/wp-content/uploads/2023/08/Application-Form-Worker-2023.pdf എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. യോഗ്യരായ യുവതീ യുവാക്കൾക്ക് സെപ്റ്റംബർ 4 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് https://oilpalmindia.com/wp-content/uploads/2023/08/workers_compressed.pdf നോക്കുക.
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽ ഡാറ്റ എന്ട്രി ഓപ്പറേറ്റർ , മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡ്രൈവർ എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രിയോഗ്യത ഉള്ളവർക്ക് ഡാറ്റ എന്ട്രി ഓപ്പറേറ്റർ , മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ ഒഴിവുകൾ 8. https://www.becil.com/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി 2023 സെപ്റ്റംബർ 12.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.