Sections

കെയർ ടേക്കർ, നൈറ്റവാച്ച്മാൻ, ഗസ്റ്റ് അധ്യാപക, ടീച്ചർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Friday, Sep 29, 2023
Reported By Admin
Job Offers

താൽക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച് മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

കെയർ ടേക്കർ -പ്ലസ്ടു/ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 - 55 വയസ്.

നൈറ്റ് വാച്ച്മാൻ -ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്. ഫുൾടൈം സ്വീപ്പർ - ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 - 55 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0495 2371451.

ഗസ്റ്റ് അധ്യാപക നിയമനം

കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ പഠിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ സഹിതം സെപ്റ്റംബർ 29ന് രാവിലെ പത്തിന് ഓഫീസിൽ ഹാജരാകണം. ഫോൺ: 0494 2608692.

വാക്ക് ഇൻ ഇന്റർവ്യൂ 6ന്

കണ്ണപുരം ഗ്രാമപഞ്ചായത്തിന് കീഴിലെ കണ്ണപുരം ബഡ്സ് സ്പെഷ്യൽ സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ടീച്ചർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ആറിന് രാവിലെ 10.30ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ഹയർ സെക്കണ്ടറി/ ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. യോഗ്യരായ പൊതുവിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.