Sections

കെ. ജി. ടി. ഇ പ്രിന്റിങ് ടെക്നോളജി, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Tuesday, Apr 02, 2024
Reported By Admin
KGTE Printing Techonology Course

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകൃത, ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ്, ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.ടി.പി എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി /തത്തുല്യ പരീക്ഷാ വിജയമാണ് യോഗ്യത. പട്ടികജാതി/പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്ടിന്റെ കോഴിക്കോട് സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്ട്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് 0495 2723666, 0495 2356591, 9778751339 എന്നീ ഫോൺ നമ്പറുകളിൽ ലഭിക്കും. വെബ്സൈറ്റ്: www.captkerala.com.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.