Sections

നഗര രൂപകല്‍പ്പനയിലെ പുതിയ പ്രവണതകള്‍ സ്വീകരിച്ചാകണം ഭാവിയില്‍ നഗരങ്ങള്‍

Wednesday, Oct 12, 2022
Reported By MANU KILIMANOOR

നഗരാസൂത്രണവുമായി ബന്ധപ്പെട്ട വികസനസമീപനങ്ങള്‍ പ്രധാന വികസനപദ്ധതികളില്‍ നടപ്പാക്കണം

നഗരവികസനരംഗത്തെ മികച്ചതായി വികസിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃകകളും സംവിധാനങ്ങളും സാങ്കേതികവിദ്യകളും ചര്‍ച്ച ചെയ്യാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിച്ച 'ബോധി 2022' ദേശീയ നഗരവികസന സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സേവനം, വാണിജ്യം, ഐടി, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയുമായി ആഗോളനഗരമായി വികസിക്കുകയാണ് കൊച്ചി. കേരളത്തിന്റെ സമഗ്രവികസനത്തില്‍ ഏറെ പ്രസക്തമാണ് ബോധി കോണ്‍ക്ലേവ്. ലാന്‍ഡ് പൂളിങ്, ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്‌മെന്റ് റൈറ്റ്‌സ് തുടങ്ങി.

നഗരാസൂത്രണവുമായി ബന്ധപ്പെട്ട വികസനസമീപനങ്ങള്‍ പ്രധാന വികസനപദ്ധതികളില്‍ നടപ്പാക്കണം. ഇതുവഴി സര്‍ക്കാരിന് സാമ്പത്തികബാധ്യതയും നിയമപരമായ സങ്കീര്‍ണതകളും ഒഴിവാക്കാനാകും. കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ആക്ടില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും തയ്യാറാക്കുകയാണ്.നഗരമേഖലയില്‍ പൊതു--സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ പദ്ധതികള്‍ ഭാവിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.