Sections

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും കാൽസ്യം സമൃദ്ധമായ ഭക്ഷണങ്ങൾ

Saturday, Jul 20, 2024
Reported By Soumya
Calcium-rich foods for bone health and growth

എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്കും കാൽസ്യം അത്യാവശ്യമാണ്. കാൽസ്യം ആവശ്യത്തിന് ശരീരത്തിൽ ഇല്ലെങ്കിൽ നിരവധി പ്രശ്നങ്ങളാണ് നമ്മൾ അനുഭവിക്കേണ്ടി വരിക എന്നത് മറ്റൊരു കാര്യം. എല്ലുകൾക്ക് ക്ഷതം സംഭവിക്കുന്നതും പതിവാകും. ഏതൊക്കെ ഭക്ഷണങ്ങളിലാണ് കാൽസ്യം കൂടുതൽ കാണപ്പെടുന്നതെന്ന് നമുക്ക് നോക്കാം.

  • പാലിലാണ് ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കുന്നത് വളരെ നല്ലതാണ്. എന്തുകൊണ്ടെന്നാൽ പാൽ നമ്മുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥിഭ്രംശം വരാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്യുന്നു.
  • വൈറ്റമിൻ സിയുടെ പേരിലാണ് ഓറഞ്ച് അറിയപ്പെടുന്നതെങ്കിലും ഇവയിൽ കാൽസ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചിൽ 40 മില്ലിഗ്രാം കാൽസ്യം എന്ന തോതിലാണ് ഉള്ളത്.
  • സോയാബീൻ പാലിനോളം തന്നെ കാൽസ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വിറ്റാമിനുകളുടേയും ധാതുക്കളുടേയും കലവറയാണെന്ന കാര്യത്തിൽ സംശയമില്ല. നിരവധി പ്രോട്ടീനുകളും നാരുകളും പോഷകങ്ങളും സോയാബീനിൽ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്.
  • പാലും പാലുൽപ്പന്നങ്ങളും കാൽസ്യത്താൽ സമ്പുഷ്ടമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. എട്ട് ഔൺസ് തൈരിൽ ഏകദേശം 440 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.
  • മത്തി, സാൽമൺ പോലുള്ള മത്സ്യ വിഭവങ്ങളിലും കാൽസ്യം ധാരാളമുണ്ട്.
  • എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാൽസ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
  • ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടർക്രസ്, കാബേജ് തുടങ്ങിയ പച്ചക്കറികൾ കാൽസ്യം സമ്പുഷ്ടമാണ്.
  • കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ ബി എ സി തുടങ്ങിയവയും വെണ്ടയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം. ഇത് എല്ലുകളെ ബലപ്പെടുത്തുകയും മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
  • മുതിരയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. വില കുറവും ഗുണം കൂടുതലുമാണ് മുതിരയുടെ സവിശേഷത എന്നതും പ്രത്യേകതയാണ്.
  • ബദാം പണക്കാരുടെ പരിപ്പ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇന്ന് ഒരു വിധം ആളുകളെല്ലാം തന്നെ ബദാം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ബദാമിന്റെ പങ്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.
  • കറുവാപ്പട്ട കാൽസ്യം ധാരാളം നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ്. അതുകൊണ്ടു തന്നെ ചായയിൽ കറുവാപ്പട്ട ചേർക്കുന്നതും കറികളിൽ ചേർക്കുന്നതും വളരെ നല്ലതാണ് കൂടാതെ ആർത്രൈറ്റിസിനോട് പൊരുതും എന്നതും പ്രത്യേകതയാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.