Sections

കാഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബിഐഎം ഫെസ്റ്റിവൽ-24 സംഘടിപ്പിച്ചു

Thursday, Sep 05, 2024
Reported By Admin
BIM Festival-24 Campus Connect by CAD Centre, featuring hands-on project-based learning for engineer

കൊച്ചി: എഞ്ചിനീയറിങ് ഡിസൈൻ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ബിഐഎം (ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്) ഫെസ്റ്റിവൽ-24' കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, വിദ്യാർഥികൾ എന്നിവർ വിവിധ കോളജുകളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

ബിഐഎം പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് പ്രവർത്തിപരിചയം പകർന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷൻ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രോട്ടോടൈപ്പുകൾ ഡിസൈൻ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാർഥികൾ സംഘമായി പ്രവർത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ ഡിസൈനുകളും, സർഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളർത്തുന്നതിൽ ശിൽപശാലയുടെ വിജയം ഉയർത്തിക്കാട്ടി.

പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിങ് കോളേജ്, കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിങ് കോളേജ്, തൃശൂർ ഐഇഎസ് എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട് കെഎംസിടി വിമൻസ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലും പ്രോഗ്രാം നടന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - +91 70120 72413.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.