- Trending Now:
തൊഴിലാളി കൂട്ടായ്മയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി
പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു.കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരത്തുള്ള ജീവനക്കാര്‍ക്ക് ബംഗളുരുവിലേക്ക് മാറാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗിലാണ് ബൈജൂസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജി നല്‍കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. 170 ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടിട്ടുണ്ട്. ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളുമായും ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടം എന്ന നിലയില്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.