- Trending Now:
വിദേശ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ സിഇഒ ബൈജു രവീന്ദ്രന്‍ യുഎസിലെയും യുഎഇയിലെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു
വന്‍ ലക്ഷ്യങ്ങളുമായി എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് കടല്‍ കടക്കുന്നു. ഇന്ത്യന്‍ വിപണി വിട്ട് ആഗോള ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്. സ്‌കൂളുകളും കോളേജുകളും ട്യൂഷന്‍ സെന്ററുകളും വീണ്ടും തുറക്കുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ എഡ്ടെക് വിപണി ഗണ്യമായി ചുരുങ്ങുമെന്ന വിലയിരുത്തലിലാണ് വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാന്‍ ബൈജൂസ് തയ്യാറെടുക്കുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മൃണാള്‍ മോഹിതിന് കൈമാറാന്‍ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 22 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് Byjus. വിദേശ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ സിഇഒ ബൈജു രവീന്ദ്രന്‍ യുഎസിലെയും യുഎഇയിലെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
ദോഹയില്‍ പുതിയ എഡ്ടെക് ബിസിനസും അത്യാധുനിക ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നതിനായി ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടായ QIAയുമായി Byjus 2022 മാര്‍ച്ചില്‍ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായും Byjus അടുത്തിടെ രംഗത്തുവന്നിരുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം, WhiteHat Jr, Unacademy, Vedantu, Lido Learning തുടങ്ങിയ എഡ്ടെക് കമ്പനികള്‍ വലിയതോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെ എഡ്ടെക് പ്ലാറ്റ്ഫോമുകള്‍ മാത്രം 3,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും സ്റ്റാര്‍ട്ടപ്പ് രംഗത്ത് 7,000-ത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബൈജൂസിന്റെ പുതിയ നീക്കമെന്നാണ് സൂചനകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.