- Trending Now:
സംസ്ഥാനത്ത് 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്
സംസ്ഥാനം വിടില്ലെന്നും കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസ്. സംസ്ഥാനത്തെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ 140 പേരെ ബെംഗളുരുവിലുള്ള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്നും ബൈജൂസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തില്‍ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആവുകയും, ഉദ്യോഗസ്ഥരുടെ എണ്ണം 3000 പേരില്‍ നിന്നും 3600-ലേക്ക് ഉയരുകയും ചെയ്യുമെന്നും ബൈജൂസ് ആപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.