Sections

ബൈജൂസ് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്

Tuesday, Sep 06, 2022
Reported By admin
byjus

അമേരിക്കയിലുള്ള കമ്പനിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ ഉദ്ദേശം

കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ബൈജൂസ്. ഒരാഴ്ച കൊണ്ട് 3,900 കോടി രൂപ ഉയര്‍ത്താനാണ് 23 ബില്ല്യണ്‍ ഡോളര്‍  മൂല്യമുള്ള കമ്പനിയുടെ നീക്കം. യുഎസ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ കൈവശത്തിനായി ഫണ്ട് വിനിയോഗിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള കമ്പനിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ ഉദ്ദേശം. ഇതിനെക്കുറിച്ച് അബു ദാബിയിലെയും ഖത്തറിലെയും സാമ്പത്തിക ഏജന്‍സികളുമായി ബൈജൂസ് സിഇഒ രവീന്ദ്രന്‍ ബൈജു സംവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിലുലുള്ള റീഡിങ് പ്ലാറ്റ്ഫോമായ എപിക്കും കോഡിങ് സൈറ്റ് ആയ ടിങ്കറും ബൈജൂസ് 700 മില്ല്യണ്‍ ഡോളറിനു കൈവശപ്പെടുത്തിയിട്ടുണ്ട്. 2020 -21 ലാണ് കമ്പനി 100 ബില്ല്യണ്‍ ഡോളര്‍ മൂല്യത്തിലെത്തിയത്. 120 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും 7.5 മില്യണ്‍ പെയ്ഡ് ഉപയോക്താക്കളുണ്ടെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.