- Trending Now:
ഏകദേശം 950 മില്യണ്‍ ഡോളറിന് ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ബൈജൂസിന് ഏറ്റെടുക്കുകയായിരുന്നു.ആകാശ് എജ്യുക്കേഷണല്‍ സര്‍വീസ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും 800 മില്യണ്‍ ഡോളറിന്റെ ഭൂരിഭാഗം ഫണ്ട് ലഭിച്ചതായും എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസ് തിങ്കളാഴ്ച പറഞ്ഞു.
'ഞങ്ങളുടെ ധനസമാഹരണ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ് 800 ദശലക്ഷത്തിന്റെ ഓഹരി ഭൂരിഭാഗവും ഇതിനകം ലഭിച്ചിട്ടുണ്ട്. ബാക്കി തുക ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'. ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു.
ബൈജുവിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ കമ്പനിയുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ സമാഹരിച്ച മൊത്തം 800 മില്യണ്‍ ഡോളറില്‍ (ഏകദേശം 6,000 കോടി) 400 മില്യണ്‍ ഡോളര്‍ (3,000 കോടിയിലധികം) വ്യക്തിഗത നിക്ഷേപം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.