- Trending Now:
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബൈജൂസ് ആഗോളതലത്തിലേക്ക് ഉയര്‍ന്നുവെന്നും...
എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കഴിഞ്ഞ മാസം രാജ്യം കണ്ടത്. 2,500 ജീവനക്കാരെയാണ് ബൈജൂസില്‍ നിന്നും പിരിച്ചു വിട്ടത് എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാനും കമ്പനിയെ ലാഭത്തിലേക്ക് നയിക്കാനും ബൈജൂസിന് മുന്‍പില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. കൂട്ട പിരിച്ചുവിടലിനും ശേഷം ഇപ്പോള്‍ ബൈജൂസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ആണ് ബൈജു രവീന്ദ്രന്‍ ഖേദം പ്രകടപ്പിച്ചിരിക്കുന്നത്.
ഇത്രയും തൊഴിലാളികളെ ഒരുമിച്ച് വിട്ടു കളയുന്നതില്‍ വിഷമമുണ്ടെന്നും അത് തന്റെ ഹൃദയം തകര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ലാഭത്തിലേക്കുള്ള യാത്രയില്‍ പ്രതിസന്ധികള്‍ വളരെ വലുതാണെന്നും അതിനെ അതിജീവിക്കാന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് തിരിച്ചറിയുന്നതായും അദ്ദേഹം പറഞ്ഞു.
മസ്കിനോട് അങ്കം കുറിക്കാന്‍ ഒരുങ്ങി ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ... Read More
ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ട പിരിച്ചുവിടല്‍ നടത്തുകയാണ്. പിരിച്ചുവിടല്‍ ഭയന്ന് തിരുവനന്തപുരത്തെ ഓഫീസിലെ കമ്പനി ജീവനക്കാര്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടിരുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബൈജൂസ് ആഗോളതലത്തിലേക്ക് ഉയര്‍ന്നുവെന്നും അതേസമയം ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ കാര്യക്ഷമതയില്ലായ്മയും ഉണ്ടായി ഇത് കമ്പനിയെ തളര്‍ത്തിയെങ്കിലും 2023 ലേക്ക് വേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ആരംഭിച്ചുവെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ഇത് ഇടവിളയായി കരുത്തണമെന്നും ജീവനക്കാരോട് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.