- Trending Now:
ബിസിനസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളാണ് സാമ്പത്തികം, മാനുഷികം, സാമൂഹികം. ഈ മൂന്ന് കാര്യങ്ങളും കോർത്തിണക്കി കൊണ്ട് ബിസിനസിന് പ്രാധാന്യം കൊടുത്തു കഴിഞ്ഞാൽ ബിസിനസ് വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.
സാമ്പത്തികത്തിൽ പ്രധാനപ്പെട്ടത് സമ്പത്ത് ഉണ്ടാക്കുക എന്നതാണ്. സമ്പത്ത് കൈകാര്യം ചെയ്യലും വികസിപ്പിക്കലുമാണ് അതിൽ ശ്രദ്ധിക്കേണ്ടത്. സമ്പത്തിനെ വളരെ സുരക്ഷിതമായി വയ്ക്കുകയും വളരെ നന്നായി കൈകാര്യം ചെയ്യുകയും ഭാവിയിലേക്ക് സമ്പത്തിനെ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ബിസിനസിൽ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ. ഈ മേഖലയിൽ വികാരങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കാതെ സമ്പത്തിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യണം.
ഏതൊരു സ്ഥാപനത്തിലെയും പ്രധാനപ്പെട്ട ആസ്തി അവിടത്തെ ജീവനക്കാരാണ്. അതായത് നിങ്ങളുടെ സ്റ്റാഫുകളെ എപ്പോഴും പോസിറ്റീവായ അന്തരീക്ഷത്തിൽ നിർത്താൻ വേണ്ടി ശ്രമിക്കണം. സ്റ്റാഫ് ആണ് നിങ്ങളുടെ സ്ഥാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ അവരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി നിങ്ങൾ ശ്രമിക്കണം. അവരെ സംരക്ഷിക്കേണ്ട ബാധ്യത ശരിക്കും പറഞ്ഞാൽ നിങ്ങളുടേതാണ്. അതുകൊണ്ട് നിങ്ങൾക്ക് ചുറ്റും ആത്മാർത്ഥമായി നിൽക്കുന്ന സ്റ്റാഫുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടും അവരെ അപകടപ്പെടുത്തുന്ന യാതൊരു കാര്യവും നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുവാൻ പാടില്ല.
'കസ്റ്റമർ ഈസ് എ കിങ് 'എന്ന് സാധാരണ പറയാറുണ്ട്. കസ്റ്റമറിന് വേണ്ടിയിട്ടാണ് നിങ്ങൾ ബിസിനസ് നടത്തുന്നത്. നിങ്ങളുടെ സേവനങ്ങൾ, പ്രോഡക്ടുകൾ എന്നിവ കസ്റ്റമറിന് ഉപയോഗപ്രദമുള്ളവയാണ് എന്ന് നോക്കുക. അതുപോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവ ആയിരിക്കണം. പരിസ്ഥിതിക്കും ജനങ്ങൾക്കും ഗുണകരമാകുന്ന പ്രോഡക്ടുകളാണ് ചെയ്യേണ്ടത്. അതുപോലെതന്നെ സാമൂഹ്യപരമായി ഗുണമുള്ള പ്രോഡക്ടുകൾ ആയിരിക്കണം.
ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.