- Trending Now:
കുടുംബശ്രീ പ്രവർത്തകരുടെ കൃഷിയിടങ്ങളിൽ നിന്നുള്ള വിഷരഹിത പച്ചക്കറികൾ ഇനി വെജിറ്റബിൾ കിയോസ്കിലൂടെ വാങ്ങാം. ജില്ലയിൽ എട്ടു ഗ്രാമപഞ്ചായത്തുകളിൽ 'നേച്ചർസ് ഫ്രഷ്' എന്ന പേരിൽ കിയോസ്ക് കൾ ഉടൻ പ്രവർത്തനം തുടങ്ങും.
വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കൽ, പോരൂർ, നന്നമുക്ക്, എടപ്പാൾ, കുറ്റിപ്പുറം, ഊരകം ഗ്രാമപഞ്ചായത്തുകളിലാണ് കിയോസ്ക് പ്രവർത്തിക്കുക. വള്ളിക്കുന്ന്, തിരുന്നാവായ എന്നീ സിഡിഎസുകളിലെ കിയോസ്കുകൾ ഇന്ന് (ജനുവരി 25) ഉദ്ഘാടനം ചെയ്യും. ശേഷിച്ചവയുടെ നിർമാണം പുരോഗമിക്കുകയാണ്.
കിയോസ്ക് ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന എല്ലാ കുടുംബശ്രീ സംരംഭകർക്കും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് കിയോസ്കുളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ ഉടനീളം 100 കുടുംബശ്രീ അഗ്രി കിയോസ്കുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തനസജ്ജമാകുന്നത്.
കുടുംബശ്രീ കാർഷിക ഗ്രൂപ്പുകൾ വിളയിക്കുന്ന പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, കുടുംബശ്രീ കർഷകരിൽ നിന്ന് പാൽ, മുട്ട ഇവയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, മറ്റു കുടുംബശ്രീ ഉല്പന്നങ്ങൾ എന്നിവ കിയോസ്ക് വഴി ലഭിക്കും.
കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്നു മുതൽ... Read More
ജില്ലയിൽ 15 ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന 5599 കാർഷിക ഗ്രൂപ്പുകളുടെ നേതൃത്തിൽ 961.52 ഹെക്ടറിലാണ് കൃഷി നടക്കുന്നത്. കിയോസ്കിന്റെ നിർമാണം മറ്റ് ചെലവുകൾ എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷൻ നൽകുക. അതത് കുടുംബശ്രീ സിഡിഎസുകൾക്കാണ് പ്രവർത്തനച്ചുമതല.
കിയോസ്ക് നടത്തിപ്പിന് സിഡിഎസുകളിൽ നിന്ന് നിയമിക്കുന്ന റിസോഴ്സസ് പേഴ്സൺമാർക്ക് 3600രൂപ മാസ വേതനത്തിനു പുറമെ പ്രതിമാസ വിറ്റു വരവിന്റെ മൂന്ന് ശതമാനവും ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.