ബിസിനസ്കാർക്ക് ബിസിനസിനെ ഉയർച്ചയിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് പറയുന്നത്.
- ബിസിനസ് ചെയ്യുന്നത് കേവലം പണത്തിനു വേണ്ടി മാത്രമാകരുത്. ബിസിനസ് ചെയ്യാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം.
- ബിസിനസ് ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരാൾ ആയിരിക്കണം. വേറൊരു മാർഗ്ഗവും ഇല്ലാതെ ബിസിനസിലേക്ക് എത്തിയ ആളാകരുത്.
- ബിസിനസ് എന്ന് പറയുന്നത് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് കൂടിയാണ്. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന പ്രോഡക്ടുകൾ വിതരണം ചെയ്ത് അതിലൂടെ ലാഭമെടുക്കുന്നതാണ് ഒരു തരത്തിൽ പറഞ്ഞാൽ ബിസിനസ്.
- മറ്റുള്ളവർക്ക് കൊടുക്കുവാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടാകണം. കൊടുത്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇത് ഒരു പ്രപഞ്ച നിയമമാണ്. അതുകൊണ്ട് തന്നെ കൊടുക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം.
- നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ആൾക്കാർക്കും ലാഭത്തിന്റെ വിഹിതം പങ്കുവയ്ക്കുവാൻ നിങ്ങൾക്ക് കഴിയണം. അതുപോലെതന്നെ നിങ്ങളുടെ സുഹൃത്തുക്കളെയും സ്റ്റാഫുകളെയും പ്രചോദിപ്പിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകണം.
- വളരെ മനോഹരമായി ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടാകണം. നിങ്ങളുടെ ആശയങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നടന്നിട്ട് കാര്യമില്ല അത് വളരെ ഭംഗിയായി മറ്റുള്ളവരോടോ, പങ്കാളികളായിട്ടോ, കസ്റ്റമറുമായിട്ടോ ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം.
- നിങ്ങളുടെ സ്റ്റാഫുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ വിലമതിക്കുകയും അതിന് അംഗീകാരം കൊടുക്കുകയും ചെയ്യുക.
- നിങ്ങളുടെ ഓരോ വിജയവും നിങ്ങൾക്ക് ആഘോഷിക്കാൻ കഴിയണം.
- മറ്റുള്ളവർ പറയുന്നത് കേൾക്കുവാനുള്ള മനസ്ഥിതി ഉണ്ടാകണം. നമുക്ക് രണ്ട് ചെവിയും ഒരു വായുമാണുള്ളത് അതിന്റെ അർത്ഥം കൂടുതൽ കേൾക്കുകയും കുറച്ച് സംസാരിക്കുകയും എന്നതാണ്.
- മറ്റുള്ളവർ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ സാധിക്കണം. നിങ്ങൾക്ക് കസ്റ്റമർ സർവീസ് ആയാലും സ്റ്റാഫ് മാനേജ്മെന്റ് ആയാലും അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ കഴിയണം.
- മണി മാനേജ്മെന്റ് നിങ്ങൾക്ക് തീർച്ചയായും ഉണ്ടാകണം. സമ്പത്തിനെ വാരിവലിച്ച് ചെലവാക്കുകയല്ല അതിനെ നിയന്ത്രിക്കുവാനുള്ള അപാരമാന്ത്രിക വിദ്യ നിങ്ങൾക്കുണ്ടാകണം.
- എപ്പോഴും സ്ഥാപനത്തിന് മുന്നോട്ട് കൊണ്ടുപോകുവാൻ പോസിറ്റീവ് ആയി ചിന്തിച്ചു കൊണ്ടിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസിന്റെ ഉയർച്ചയ്ക്കായി സ്റ്റാഫുകളെയും സമൂഹത്തെയും ഒന്നിച്ചുകൊണ്ടുപോകാൻ സഹായിക്കുന്ന 8 സ്റ്റെപ്പുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.