- Trending Now:
2016ലായിരുന്നു വ്യവസായലോകത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവം ഉണ്ടായത്
മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം. പാല്‍ഘറിന് സമീപത്ത് വെച്ച് മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു മിസ്ത്രിയടക്കം നാല് പേര്‍. അപകടത്തില്‍ മിസ്ത്രിയും മറ്റൊരാളും മരണമടഞ്ഞു. മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഴ്സിഡിസ് കാറിലാണ് മിസ്ത്രിയടക്കം നാല് പേര്‍ സഞ്ചരിച്ചിരുന്നത്. ടാറ്റ കുടുംബത്തിന് പുറത്ത് ആദ്യമായി ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയ ആളായിരുന്നു സൈറസ് മിസ്ത്രി. പിന്നീട് അസാധാരണ നീക്കത്തിലൂടെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് മിസ്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. 2016ലായിരുന്നു വ്യവസായലോകത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവം ഉണ്ടായത്.
എന്നാല്‍ കമ്പനി തീരുമാനത്തിനെതിരെ മിസ്ത്രി നിയപരമായി മുന്നോട്ട് പോയി. തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് നീതിയുകതമല്ലെന്നും അട്ടിമറിയാണെന്നും ആരോപിച്ചായിരുന്നു മിസ്ത്രി നിയമപോരാട്ടം നടത്തിയത്. ഒടുവില്‍ കമ്പനി നിയമ ട്രിബ്യൂണല്‍ മിസ്ത്രിയെ തിരികെ ചെര്‍മാനായി നിയമിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ടാറ്റ സണ്‍സ് ചെയര്‍മാനായി തനിക്ക് വീണ്ടും ബോംബെ ഹൗസിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.