Sections

സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയില്ലാതെ എന്ത് ബിസിനസ്

Thursday, Dec 09, 2021
Reported By Admin
SOCIAL

പുതിയ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകണം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്


കോവിഡ് എന്ന അതിഭീകര മഹാമാരി ബിസിനസ് മേഖലയെ തച്ചുടച്ചപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്ന് ലോകം ഇപ്പോഴും മുക്തി നേടിയിട്ടില്ല. എന്നിരുന്നാലും മനുഷ്യരുടെ അതിജീവനം എന്ന സവിശേഷതയാല്‍ വീണ്ടും ബിസിനസ് മേഖല വളരാന്‍ തുടങ്ങി. ആഗോളമായി സംരംഭക മേഖലയില്‍ അതിജീവനം നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്.

ചെറുകിട സംരംഭകരാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ വിഷമം അനുഭവിക്കുന്നത്. കോവിഡിന് ശേഷം ബിസിനസ്സ് മേഖലയില്‍ വലിയ രീതിയിലുളള മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡാനന്തര ലോകത്ത് വിജയം നേടാന്‍ ഈ മേഖലയിലേക്ക് കടന്നു വരുന്ന സംരംഭകര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ നമ്മുക്ക് മനസിലാക്കാം. 

സാമൂഹിക വെല്ലുവിളി

ബിസിനസ്സിലെ മാറ്റങ്ങളോട് വേഗത്തില്‍ പെരുത്തപ്പെടുക. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ബിസിനസ്സ് രീതിയില്‍ പെട്ടന്ന് മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനികളാണ് ഇന്ന് അതിജീവിക്കുന്നത്. അതു കൊണ്ട് തന്നെ ഊര്‍ജ്ജസ്വലതയോടെയുളള പ്രവര്‍ത്തനം അനിവാര്യമാണ്. ഊര്‍ജ്ജസ്വലതയോടെയുളള പ്രവര്‍ത്തനം എന്ന സംസ്‌കാരം നമ്മുടെ തൊഴിലാളികള്‍ക്കിടയിലും എത്തിക്കുക. അതിനായി ഈ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുക. 

വെല്ലുവിളികളെ നേരിടാനുളള മികച്ച വഴികള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കുക എന്നതും പ്രധാനമാണ്. നിങ്ങളുടെ കമ്പനിയിലുളള എല്ലാവരെയും പ്രതിസന്ധികള്‍ വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കിയാല്‍ വിചാരിക്കുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ അത് സഹായിക്കും. ഇതിനായി പുതിയ സാങ്കേതിക വിദ്യ, പുതിയ പ്ലാറ്റ് ഫോമുകള്‍ എന്നിവയുടെ സഹായം തേടാം. നല്ല ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിങ്ങളുടെ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം നല്‍കാന്‍ ശ്രദ്ധിക്കുക.

സാമൂഹിക പ്രതിബദ്ധത

സാമൂഹിക പ്രശ്നങ്ങള്‍ ബിസിനസ്സിനെ ബാധിക്കുന്ന ഘടകം തന്നെയാണ്. സി.എസ്.ആര്‍ ഫണ്ട് വിതരണം, ലാഭം, ബിസിനസ്സ് പ്രസക്തി എന്നിവയെല്ലാം സാമൂഹിക പ്രശ്നങ്ങളുടെ രാഷ്ട്രീയം നോക്കിയായിരുന്നു നേരത്തെ ബിസിനസ്സില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത്തരം മനോഭാവത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ കോവിഡിലൂടെ സാധിച്ചു.

സാമൂഹിക പ്രസക്തിയുളള രീതിയിലേക്ക് ബിസിനസ്സുകളും മാറുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കാനാണ് കമ്പനികള്‍ ഇന്ന് ശ്രമിക്കുന്നത്. ഭാവിയില്‍ ബിസിനസ്സുകള്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് കൊണ്ട് സാമൂഹിക പ്രശ്നങ്ങളില്‍ ലാഭേച്ഛയില്ലാതെ ഇടപെടുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കള്‍ മറ്റുളളവരെ അപേക്ഷിച്ച് സാമൂഹിക പ്രസക്തിയുളള ബിസിനസ്സുകളെ പിന്തുണയ്ക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്.

സാമൂഹിക അകലം

കോവിഡ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് പരിചയക്കാര്‍ തമ്മില്‍ വരെ കൈ കൊടുക്കുന്നതില്‍ ആശങ്കയുളള ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുളളത്. അതുകൊണ്ട് തന്നെ ആളുകള്‍ ഇന്ന് ഓണ്‍ലൈന്‍ പേമെന്റ് രീതിയിലേക്ക് മാറി. വീട്ടുപടിക്കല്‍ സാധനങ്ങള്‍ കിട്ടുന്ന ഷോപ്പിങ്ങ് രീതിയാണ് ഇപ്പോള്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനം വളരെ സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് ആളുകള്‍ക്ക് മനസ്സിലായി കഴിഞ്ഞു.

സാംസങ്ങ് പേ, ആന്‍ഡ്രോയ്ഡ് പേ, ആപ്പിള്‍ പേ തുടങ്ങിയ സേവനങ്ങളിലൂടെ പോര്‍ട്ടബിള്‍ കാര്‍ഡ് മെഷീനുകള്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നു. ഇത് ബ്ലൂടൂത്ത്, വൈഫൈ വഴി കണക്ട് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ സവിശേഷതകള്‍ വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ബിസിനസ്സ് ഇടപാടുകളും ഈ രീതി സ്വീകരിക്കേണ്ടത് അത്യാവശ്യ ഘടകമാണ്.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ സാമൂഹിക കാര്യങ്ങള്‍ക്ക് ബിസിനസ് മേഖല പ്രധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മനുഷതത്വത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകണം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ മാത്രമേ ജനങ്ങളിലുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനും ഒരു സ്ഥാനം ലഭിക്കാനും സാധിക്കുകയുള്ളൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.