- Trending Now:
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സംരംഭകര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ വളര്‍ത്തുന്നതിന് സഹായിക്കുന്ന പരിശീലന പരിപാടി നവംബര്‍ മാസത്തില്‍ കൊച്ചിയില്‍ നടക്കുന്നു.നവംബര്‍ 17 ,18 തീയതികളില്‍ കൊച്ചിയിലെ ഗോകുലം പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. തൃശൂരിലെ എംഎസ്എംഇ ഡെവലപ്‌മെന്റ് ഫെസിലിറ്റേഷന്‍ ഓഫീസും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണല്‍ വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം 2022 പരിശീലന പരിപാടിക്ക് പുറമെ ബിടുബി മീറ്റും പ്രദര്‍ശനങ്ങളുമുണ്ടാകും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി എങ്ങനെ ബിസിനസ് ചെയ്യാം? അവയുടെ വെണ്ടര്‍ ലിസ്റ്റില്‍ എങ്ങനെ കയറാം ?.അതിനുള്ള നടപടിക്രമങ്ങള്‍, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ് (GeM), ഒ എന്‍ ഡി സി എന്നിവയിലെ മാര്‍ക്കറ്റിംഗ് അവസരങ്ങള്‍, മറ്റ് ഇ കോമേഴ്‌സ് സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍, എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഏറ്റവും പുതുതായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴിലായുള്ള പദ്ധതികള്‍ ഉപയോഗപ്പെടുത്തി വിജയം കൊയ്തവരുടെ കഥകള്‍. ZED സര്‍ട്ടിഫിക്കേഷന്‍ സ്‌കീം എന്നിവയെ കുറിച്ചെല്ലാം രണ്ടുദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യ പരിശീലന പരിപാടിയെ കുറിച്ചറിയാന്‍ എംഎസ്എംഇ - ഡിഎഫ്ഒ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8330080536, 0487 2360536, 2360686, 2973636.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.